പ്രഭാസിന്റെ വിവാഹം ഉടൻ!! ഭാവി വധുവിനെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തുന്നു...
ഒക്ടോബർ 23 താരത്തിന്റെ പിറന്നാൾ ദിനത്തിലായിക്കും ആ സർപ്രൈസ് പൊട്ടിക്കുക.
കഴിഞ്ഞ കുറച്ചു നാളുകളായി നടൻ പ്രഭാസിന്റെ വിവാഹത്തിനെ കുറിച്ചുളള അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. ഉടൻ വിവാഹം ഉണ്ടാകുമെന്നും അനുഷ്ക ഷെട്ടിയാണ് വധുവായി എത്തുന്നതെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ആ ദിനം വന്നെത്തിയിരിക്കുകയാണ്. വിവാഹത്തിനെ കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.

ഒക്ടോബർ 23 താരത്തിന്റെ പിറന്നാൾ ദിനത്തിലായിക്കും ആ സർപ്രൈസ് പൊട്ടിക്കുക. പ്രഭാസിന്റെ വിവാഹത്തിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെലുങ്ക് മാധ്യമങ്ങളാണ്. ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭാസ് എന്ന നടന്റെ താര മൂല്യം കുത്തന ഉയർന്നിരുന്നു. ഇ സിനിമ ഹിറ്റായതോടെ ആയിരക്കണക്കിന് പെൺകൊടികളാണ് പ്രഭാസിനു ചുറ്റും വിവാഹാഭ്യർഥനയുമായി എത്തിയിരുന്നത്.എന്നാൽ ഇതെല്ലാം അദ്ദേഹം നിരസിച്ചിരുന്നുവത്രെ.
ബാഹുബലിയ്ക്ക് ശേഷം അനുഷ്കയും പ്രഭാസുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇവർ ഉടൻ തന്നെ വിവാഹിതാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതികെ കൃത്യമായ പ്രതികരണം താരങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും പിന്നീട് അറിയിക്കാമെന്നുമാണ് വിവാഹ വിഷയത്തിനെ കുറിച്ചു ചോദിക്കുമ്പോൾ ഇരു താരങ്ങളുടേയും മറുപടി.


Click it and Unblock the Notifications











