പ്രഭാസിന്റെ സാഹോയില്‍ നിന്ന് പിൻമാറുന്നു!! ആരാധകരോട് തുറന്ന് പറഞ്ഞ് ശങ്കര്‍-എഹ്‌സാന്‍-ലോയ്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാഹോ. ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എത്തുന്ന ചിത്രമാണ് സാഹോ. ആഗസ്റ്റ് 15 നാണ് ചിത്ര തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത സാഹോയിൽ നിന്ന് ശങ്കര്‍-എഹ്‌സാന്‍-ലോയ് പിൻമാറുന്നു. ചിത്രത്തിലെ പുറത്തു വന്ന പോസ്റ്ററുകളിൽ ഇവരുടെ പേര് ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൽ നിന്ന് പിൻമാറുന്ന വിവരം ഇവർ ഔദ്യോഗികമായി അറിയിച്ചത്.

സാഹോയിൽ നിന്ന് പിൻമാറുന്ന വിവരം ഞങ്ങൾ ആരാധകരെ അറിയിക്കുന്നു.പ്രഭാസ്, സുജീത്, വംശി, പ്രമോദ്, ശ്യം തുടങ്ങിയവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു'- ശങ്കര്‍-എഹ്‌സാന്‍-ലോയ് ട്വീറ്റ് ചെയ്തു. അതേസമയം ചിത്രത്തിൽ നിന്ന് പിൻമാറുന്നതിനുളള യഥാർഥ കാരണം ഇവർ വ്യക്തമാക്കിയിട്ടില്ല.
റൺ രാജ റൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് സഹോ സംവിധാനം ചെയ്യുന്നത്. 300 കോടി രൂപ മുതൽ മുടക്കിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സഹോ. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്.മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications