പ്രഭാസ് ആണോ റാണയാണോ 'ബാഡ് ബോയ്'; രാജമൗലിയുടെ ഉത്തരം കേള്‍ക്കണോ..?
പ്രഭാസും റാണയും എസ് എസ് രാജമൗലിയും അതിഥികളായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ടോക്ക് ഷോയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. അത്രയേറെ രസകരമായിരുന്നു മൂവരും ഒത്തു ചേര്‍ന്നുള്ള പരിപാടി എന്ന് ഇതുവരെ പുറത്തുവന്ന പ്രമോ വീഡിയോകളില്‍ നിന്നു തന്നെ വ്യക്തമാണ്.
പ്രഭാസിന്റെ കല്യാണക്കാര്യം ചോദിച്ചപ്പോള്‍ റാണയ്ക്ക് ശേഷമേ പ്രഭാസിന് വിവാഹമുണ്ടാവൂ എന്ന് രാജമൗലി പറഞ്ഞിരുന്നു. ഇപ്പോഴിതാ, റാണയാണോ പ്രഭാസ് ആണോ 'ബാഡ് ബോയ്' എന്ന ചോദ്യത്തിനും രാജമൗലി കൃത്യമായ ഉത്തരം നല്‍കിയിരിയ്ക്കുന്നു. ബാഡ് ബോയ് പ്രഭാസ് ആണ്. എന്നാല്‍ നിങ്ങള്‍ക്കത് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല എന്നും രാജമൗലി പറഞ്ഞു.

അനുഷ്‌ക ഷെട്ടിയുമായള്ള പ്രണയ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങളും തുടങ്ങിയോ എന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. വിവാദപരമായ കരണ്‍ ജോഹറിന്റെ ഓരോ ചോദ്യത്തിനും വളരെ രസകരമായ മറുപടിയാണ് മൂവരും നല്‍കിയത്. വരുന്ന ഞായറാഴ്ച (ഡിസംബര്‍ 23 ന്) ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും


Click it and Unblock the Notifications











