ശക്തനായ രാജാവില്‍ നിന്നും ചോക്ലേറ്റ് പയ്യനായി പ്രഭാസ്! ഈ ലുക്ക് പ്രഭാസിന് ചേരുന്നുണ്ടോ??
ബാഹുബലി എന്ന ഒറ്റ കഥാപാത്രത്തെ കൊണ്ട് തന്നെ ലോകം മുഴുവന്‍ അറിയപ്പെട്ട നടനാണ് പ്രഭാസ്. സിനിമയ്ക്ക് വേണ്ടി വര്‍ഷങ്ങളോളം കാത്തിരുന്ന താരം ആ സമയങ്ങളില്‍ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. എന്നാല്‍ ബാഹുബലിയുടെ രണ്ട് ഭാഗവും പുറത്ത് വന്നതിന് ശേഷം മുമ്പ് ഏറ്റെടുത്തിരുന്ന സഹോ എന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സഹോയിലെ പ്രഭാസിന്റെ ലുക്ക് പലപ്പോഴും പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ വീണ്ടും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വന്നിരിക്കുകയാണ്.

പുതിയ ലുക്ക്
മുമ്പ് സഹോയില്‍ നിന്നും പ്രഭാസിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നത് താരത്തിന്റെ സിനിമയിലെ ലുക്കാണോ എന്ന കാര്യത്തെ കുറിച്ച് വിവരങ്ങളൊന്നുമില്ല.

സഹോയും ബാഹുബലിയും
ബാഹുബലി പഴയ കാലഘട്ടത്തിലെ കഥയാണ് പറഞ്ഞിരുന്നതെങ്കില്‍ സഹോ മോഡേര്‍ണ്‍ സിനിമയാണെന്നാണ് പ്രഭാസ് പറയുന്നത്. അതിനാല്‍ തന്നെ സിനിമയിലെ ലുക്കും എന്റെ സ്‌റ്റൈയിലും വ്യത്യസ്തമായിരിക്കുമെന്നും താരം പറയുന്നു.

സിനിമയുടെ റിലീസ്
ഒക്ടോബര്‍ അവസാന ആഴ്ചയോടെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിന്റെ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരിക്കും സിനിമ എന്നും അണിയറില്‍ നിന്നും വിവരങ്ങള്‍ വരുന്നുണ്ട്.

പ്രഭാസിന്റെ പിറന്നാള്‍
ഒക്ടോബര്‍ 23 ന് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമ റിലീസ് ചെയ്യാനും പദ്ധതിയുണ്ട്്. മാത്രമല്ല പ്രഭാസിന്റെ പിറന്നാളിനോടനുബന്ധിച്ച് ആ ദിവസം ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും പറയുന്നു.

ചോക്ലേറ്റ് പയ്യന്‍
സഹോയിലെ കഥാപാത്രം ഒരു ചോക്ലേറ്റ് പയ്യനായിരിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരത്തിലുള്ള ലുക്കായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്.

ബാഹുബലി
ശക്തനായ രാജാവായിട്ടാണ് ബാഹുബലിയില്‍ പ്രഭാസ് അഭിനയിച്ചിരുന്നത്. വര്‍ഷങ്ങളോളം സിനിമയ്ക്ക് വേണ്ടി ശരീരം സൂക്ഷിക്കാന്‍ പ്രഭാസ് കഷ്ടപ്പെട്ടിരുന്നു.

റോഡ് ത്രില്ലര്‍ മൂവി
150 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അതിനൊപ്പം സിനിമ റോഡ് മൂവിയുമായി സാമ്യപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നതെന്നാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications