»   » ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തെ ലക്ഷ്യമിട്ട് ജൈത്രയാത്ര തുടരുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം. ചിത്രത്തിനൊപ്പം നിന്നവരുടെ അധ്വാനവും ആത്മാര്‍ത്ഥതയുമാണ് ഈ വലിയ വിജയത്തിന്റെ പ്രധാന കാരണം.

നായകനായെത്തിയ പ്രഭാസ് തന്റെ കരിയറിലെ രണ്ടര വര്‍ഷമാണ് ബാഹുബലിയ്ക്കായി മാറ്റിവച്ചത്. അതിനിടയില്‍ വന്ന വിവാഹം പോലും നടന് മാറ്റിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന വിവാഹം സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നത്രെ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹമുണ്ടാവും. തുടര്‍ന്ന് വായിക്കൂ...

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ഏകദേശം മൂന്ന് വര്‍ഷമെടുത്താണ് ബാഹുബലി എന്ന ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങളത്രെയും കഠിനമായി തന്നെ പരിശ്രമിച്ചു. നായകന്‍ പ്രഭാസാകട്ടെ തന്റെ കരിയറിലെ രണ്ടര വര്‍ഷം ബാഹുലിക്ക് വേണ്ടി മാത്രം മാറ്റിവച്ചു.

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ബാഹുബലിയുടെ സാറ്റലൈറ്റ് വിറ്റുപോയത് 25 കോടിക്കാട്. ചിത്രത്തിലെ നായകന്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി വാങ്ങിയത് 20 കോടിയും

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ചിത്രത്തില ഓരോ കഥാപാത്രങ്ങളുടെയും പരിശ്രമം പ്രത്യേകം പരാര്‍ശിക്കേണ്ടതാണ്. നായകന്‍ എന്ന നിലയില്‍ പ്രഭാസ് ചിത്രത്തിന് വേണ്ടി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ശരീരത്തിന് ഭാരം വയ്ക്കാന്‍ ദിവസവും 40 മുട്ടവെള്ളമാണ് നടന്‍ കഴിച്ചത്. വിവാഹം പോലും ചിത്രത്തിന് വേണ്ടി മാറ്റിവച്ചു.

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോഡുമായാണ് ബാഹുബലി ചിത്രീകരണം ആരംഭിച്ചത്. റിലീസിന് ശേഷം ബോളിവുഡിലെ റെക്കോഡുകള്‍ പോലും പഴങ്കഥയാക്കി അഞ്ച് ദിവസം കൊണ്ട് ചിത്രം നേടിയ 215 കോടിയാണ്

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറിയിരിക്കുന്നു. ആമിര്‍ ഖാന്റെ ധൂം 3യെയും ഷാരൂഖിന്റെ ഹാപ്പി ന്യൂ ഇയറിനെയും തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം.

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

തെലുങ്ക് ചിത്രത്തിന്റെ മൊഴിമാറ്റി എത്തിയ പതിപ്പുകളെല്ലാം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് നേടിയത് 140 കോടിയാണ്. 250 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രം റിലീസ് ചെയ്ത ദിവസം നേടിയെടുത്തത് 50 കോടിരൂപയാണ്. ആദ്യദിനം തന്നെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും ബാഹുബലിയ്ക്ക് സ്വന്തം.

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സിനിമാഡേറ്റ ബേസ് ആയ ഐഎംഡിബിയില്‍ 9.4 ആണ് ബാഹുബലിയുടെ റേറ്റിങ്. ഹോളിവുഡിലെ ആക്ഷന്‍ ത്രില്ലര്‍ 300 ന് പോലും 7.8 ആണ് റേറ്റിങ്.

ബാഹുബലിയ്ക്ക് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചു

25 കോടി രൂപക്കാണ് സിനിമയുടെ സാറ്റലൈക് അവകാശം വിറ്റുപോയത്.

English summary
Prabhas postponed his marriage for Bhaahubali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam