പ്രഭാസിന്റെ പിറന്നാളിന് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ആരാധികമാരുടെ ഒറ്റ ചോദ്യം ഇങ്ങനെ!

ബാഹുബലി പ്രഭാസ് എന്ന നടന്റെ കരിയറില്‍ കിട്ടാവുന്നതിലും വലിയ സമ്മാനമായിരുന്നു. തെലുങ്ക് നടനായിരുന്ന പ്രഭാസ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടത് ബാഹുബലിയിലെ അഭിനയം കൊണ്ടായിരുന്നു. ശേഷം താരത്തിന് ആരാധികമാരുടെ ചാകരയാണ്. ഒക്ടോബര്‍ 23 ന് പിറന്നാള്‍ ആഘോഷിച്ച താരത്തിനോട് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി ആരാധികമാര്‍ക്ക് ചോദിക്കാന്‍ ഒരു ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ വിജയത്തിന് ശേഷം വന്ന പിറന്നാളിന് എന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു പ്രഭാസിനോട് എല്ലാ ആരാധികമാരും ചോദിച്ചിരുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും പ്രഭാസ് ആരെ വിവാഹം കഴിക്കും എന്നതാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന കാര്യം.

 പ്രഭാസിന്റെ ആരാധികമാര്‍

പ്രഭാസിന്റെ ആരാധികമാര്‍

ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആരാധികമാര്‍ ഉള്ളത് പ്രഭാസിനാണെന്ന് പറയാം. അതിനുത്തരം പിറന്നാള്‍ ദിനത്തില്‍ പ്രഭാസിന്റെ ഇന്‍ബോക്‌സിലേക്കെത്തിയ മെസേജുകളുടെ എണ്ണമാണ്.

 എല്ലാവര്‍ക്കും വേണം

എല്ലാവര്‍ക്കും വേണം

ഇന്ത്യയ്ക്ക് അകത്തും നിന്നും മറ്റ് പല സ്ഥലങ്ങളില്‍ നിന്നുമായി ആരാധികമാര്‍ പ്രഭാസിനോട് ചോദിച്ചത് ഒരു ചോദ്യമായിരുന്നു. എല്ലാവരും എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചതോടെ പ്രഭാസും കുഴപ്പത്തിലായിരിക്കുകയാണ്.

 പിറന്നാള്‍

പിറന്നാള്‍

ഒക്ടോബര്‍ 23 നായിരുന്നു പ്രഭാസ് തന്റെ 38-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പമാണ് വിവാഹഭ്യര്‍ത്ഥനുമായി ആരാധികമാരും രംഗത്തെത്തിയത്.

 ബാഹുബലിയ്ക്ക് ശേഷം

ബാഹുബലിയ്ക്ക് ശേഷം

ഇത് ആദ്യമായിട്ടല്ല. ബാഹുബലിയുടെ വിജയത്തിന് പിന്നാലെ 6000 ത്തിലധികം വിവാഹലോചനകളാണ് പ്രഭാസിനെ തേടിയെത്തിയിരുന്നത്. എന്നാല്‍ അവയെല്ലാം താരം നിഷേധിക്കുകയായിരുന്നു.

അനുഷ്‌കയുമായുള്ള ബന്ധം

അനുഷ്‌കയുമായുള്ള ബന്ധം

പ്രഭാസിന്റെ വിവാഹക്കാര്യം പറഞ്ഞാല്‍ ആദ്യം പറയുന്നത് അനുഷ്‌കയുടെ പേരായിരുന്നു. ബ്ഹുബലിയ്ക്ക് ശേഷം ഗോസിപ്പ് നിറഞ്ഞ് നിന്ന ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുന്നു എന്നായിരുന്നു. എന്നാല്‍ രണ്ടാളും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.

അടുത്ത സിനിമ

അടുത്ത സിനിമ

വര്‍ഷങ്ങളോളം ബാഹുബലിയ്ക്ക് വേണ്ടി മാറ്റിവെച്ച പ്രഭാസ് ഇപ്പോള്‍ സഹോ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഒരു ചോക്ലേറ്റ് പയ്യന്റെ വേഷത്തിലാണ് സഹോയില്‍ പ്രഭാസ് അഭിനയിക്കുന്നത്.

ചോക്ലേറ്റ് പയ്യന്‍

ചോക്ലേറ്റ് പയ്യന്‍

സഹോയിലെ കഥാപാത്രം ഒരു ചോക്ലേറ്റ് പയ്യനായിരിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരത്തിലുള്ള ലുക്കായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X