സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ വെക്കാമെന്ന സംവിധായകന്റെ നിര്‍ദേശം തള്ളി പ്രഭാസ്!
ബാഹുബലി ഇറങ്ങിയതോടെയാണ് പ്രേക്ഷക മനസ്സില്‍ പ്രഭാസും ഇടം പിടിച്ചത്. അനുഷ്‌ക പ്രഭാസ് ജോഡിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ആദ്യഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാണഅ രണ്ടാം ഭാഗം ഒരുക്കിയത്. രണ്ടാം ഭാഗവും മികച്ച വിജയമാണ് സമ്മാനിച്ചത്. അതോടൊപ്പം തന്നെ പ്രഭാസിന്റെയും അനുഷ്‌കയുടെയും മികച്ച കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി കാഴ്ച വെച്ച ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത അടുത്തിയെ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജ വാര്‍ത്തയാണെന്ന് താരങ്ങള്‍ സ്ഥിരീകരിച്ചതോടെ ആ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ബാഹുബലിക്ക് ശേഷം ഇരുവരും സഹോയിലും ഒരുമിച്ചെത്തുമെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീടാണ് പ്രേക്ഷകരെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയെത്തിയത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സഹോയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ആരാധകരെത്തേടി ഈ വാര്‍ത്ത എത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രഭാസിനെ വിസമ്മതിക്കുന്നത് സംവിധായകനെ ആശങ്കയിലാഴ്ത്തുന്നു. ട്രാന്‍സ്‌ഫോമേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന് സംഘട്ടനമൊരുക്കിയ കെന്നി ബേറ്റസ്റ്റാണ് സഹോയുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചുവെങ്കിലും പ്രഭാസ് അനുസരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കാറുകളും ട്രക്കുകളും ഉള്‍പ്പെട്ട ചെയ്‌സ് സീനാണ് ഇനി ചിത്രീകരിക്കാനുള്ളത്. ദുബായില്‍ വെച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. സാഹസികത നിറഞ്ഞ ഈ സീനില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു സംവിധായകന്‍ കരുതിയത്. എന്നാല്‍ നായകനായ പ്രഭാസവട്ടെ ഇതിനൊന്നും സമ്മതിക്കുന്നുമില്ല. പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











