»   » പ്രഭാസിനെ കാണാന്‍ തിയേറ്ററില്‍ തന്നെ പോവണം, വേണ്ടെന്നു വച്ചത് കോടികളുടെ ഒാഫര്‍ !!

പ്രഭാസിനെ കാണാന്‍ തിയേറ്ററില്‍ തന്നെ പോവണം, വേണ്ടെന്നു വച്ചത് കോടികളുടെ ഒാഫര്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ബാഹുബലി 2 മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നായകനായ പ്രഭാസിന്‍റെ താരമൂല്യം കുത്തനെ ഉയരുകയും പ്രതിഫലം കൂടുകയും ചെയ്തു. മുപ്പത് കോടിയാണ് ഇപ്പോള്‍ താരത്തിന്‍രെ പ്രതിഫലം. ബാഹുബലിക്ക് വേണ്ടി കരിയറിലെ അഞ്ച് വര്‍ഷമാണ് പ്രഭാസ് മാറ്റിവെച്ചത്.

ബാഹുബലിയുടെ വിജയത്തിന് ശേഷം നിരവധി ഒാഫറുകളാണ് താരത്തെ തേടിയെത്തുന്നത്. പരസ്യ ചിത്രങ്ങളില്‍ നിന്നും നിരവധി ഒാഫറുകളാണ് ഈ നടനെ തേടിയെത്തിയത്. 18 കോടിയുടെ ഒാഫറാണ് പ്രഭാസ് ഇപ്പോള്‍ വേണ്ടെന്ന് വച്ചത്. എന്തുകൊണ്ടാണ് പ്രഭാസ് പരസ്യ ചിത്രങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയോട് വിമുഖത കാണിക്കുന്നതെന്ന് അറിയാന്‍ കൂടുതല്‍ വായിക്കൂ..

പരസ്യദാതാക്കള്‍ സമീപിക്കുന്നു

പ്രഭാസിനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരം
ബാഹുബലി 2ന്‍റെ വന്‍വിജയത്തോട് കൂടി പ്രഭാസിന്‍രെ താരമൂല്യവും ഉയര്‍ന്നു. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡ
റായി പ്രഭാസിനെ ലഭിക്കുന്നതിനായി നിരവധി പേരാണ് താരത്തെ സമീപിക്കുന്നത്.

പ്രഭാസിന് താല്‍പര്യമില്ല


പ്രമുഖ കന്പനികളുള്‍പ്പടെ നല്‍കിയ ഒാഫറുകളൊന്നും പ്രഭാസ് സ്വീകരിച്ചിട്ടില്ല. ഷൂസ്, ഫിറ്റ് നസ് ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയവയുടെ ദാതാക്കളില്‍ നിന്നാണ് താരത്തെ തേടി ഒാഫറുകളെത്തിയിട്ടുള്ളത്. എന്നാല്‍ 37 കാരനായ പ്രഭാസിന് ഇതിനോടൊന്നും താല്‍പര്യമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കോടികളുടെ ഒാഫര്‍ നിരസിച്ചു

പ്രഭാസിനെ തേടി നിരവധി പരസ്യ ബ്രാന്‍ഡുകള്‍ എത്തുന്നുണ്ട്. ഒരു പ്രമുഖ പരസ്യ കന്പനി 18 കോടിയാണ് അദ്ദേഹത്തിന് ഒാഫര്‍ ചെയ്തത്. എന്നാല്‍ പ്രഭാസ് ഇത് നിരസിച്ചുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുന്‍പും ഒാഫര്‍ ലഭിച്ചിരുന്നു

ബാഹുബലിയുടെ ആദ്യഭാഗം പുറത്തിറങ്ങിയതിനു ശേഷവും പ്രഭാസിനെത്തേടി പരസ്യ ദാതാക്കള്‍ എത്തിയിരുന്നു. ബാഹുബലി 2 ന്‍റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ ഒാഫറായിരുന്നു പ്രഭാസിന് ലഭിച്ചത്. അന്ന് താരം ഒാഫര്‍ വേമ്ടെന്നു വെക്കുകയായിരുന്നുവെന്ന് സംവിധായകന്‍ രാജമലി മുന്‍പ് വ്യക്തമാക്കിയിരുന്നു.

പ്രഭാസ് യുഎസിലാണ്

നിലവില്‍ യുഎസിലാണ് പ്രഭാസ്. ഒരു മാസത്തിനുശേഷം മാത്രമേ താരം ഇന്ത്യയിലേക്ക് മടങ്ങി വരൂ. തിരിച്ചു വന്നാല്‍ തന്റെ പുതിയ ചിത്രമായ സാഹോയ്‌ക്കൊപ്പം ചേരും. ജൂലൈയിലാണ് സാഹോയുടെ ഷൂട്ടിങ് തുടങ്ങുക.

English summary
Prabhas Rejects 18Crore Ad Offer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam