സാഹോയ്ക്കായി 100 കോടി പ്രതിഫലം വാങ്ങി പ്രഭാസ്? സൂപ്പര്‍ താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!
ബാഹുബലി സീരിസിന്റെ വന്‍ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് സാഹോ. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

പ്രഭാസ് ചിത്രത്തിന്റെ റിലീസിനായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബാഹുബലി പോലെ പ്രഭാസിന്റെ സാഹോയും തരംഗമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂപ്പര്‍ താര ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്. സാഹോയ്ക്കായി പ്രഭാസ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. നേരത്തെ ബാഹുബലി സീരിസിനായി വലിയ തുകയായിരുന്നു തെലുങ്ക് സൂപ്പര്‍താരം വാങ്ങിയിരുന്നത്.

ഇത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. ബാഹുബലിയുടെ വന്‍വിജയത്തോടെ തെലുങ്കില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി പ്രഭാസ് മാറിയിരുന്നു. തെന്നിന്ത്യയ്ക്കു പുറമെ ബോളിവുഡില്‍ നിന്നും നിരവധി പേര്‍ പ്രഭാസിന്റെ ആരാധകരായി മാറിയിരുന്നു.

ബാഹുബലി പോലെ സാഹോയും പ്രഭാസിന്റെ കരിയറിലെ വമ്പന്‍ ചിത്രങ്ങളിലൊന്നായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരങ്ങളുടെ പ്രതിഫലം കൊണ്ടും നിര്‍മ്മാണ ചെലവ് കൊണ്ടുമാണ് സാഹോയുടെ ബഡ്ജറ്റ് കൂടിയിരുന്നത്.

സാഹോയ്ക്കായി വലിയ പ്രതിഫലം തന്നെയാണ് പ്രഭാസ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 100 കോടിക്കടുത്ത് പ്രതിഫലം ചിത്രത്തിനായി പ്രഭാസ് വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാഹുബലി സീരിസിന് ശേഷം തന്റെ പ്രതിഫലം സൂപ്പര്‍താരം ഉയര്‍ത്തിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുളള ചിത്രത്തില്‍ നടന്റെ സാഹസിക പ്രകടനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രഭാസിന് പുറമെ ശ്രദ്ധ കപൂറിന്റെ പ്രതിഫലത്തെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാഹോയ്ക്കായി 7 കോടി രൂപ ശ്രദ്ധ കപൂര്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് അറിയുന്നത്. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ ശ്രദ്ധ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ആഗസ്റ്റ് 30നാണ് സാഹോ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു


Click it and Unblock the Notifications











