മലയാളത്തില്‍ തന്റെ ഇഷ്ടം ചിത്രം ഏതാണെന്ന് വെളിപ്പെടുത്തി പ്രഭാസ്! തരംഗമായ സിനിമ
ബാഹുബലി സീരിസിന്റെ വന്‍വിജയത്തിന് ശേഷം പ്രഭാസിന്റെ സാഹോ റിലീസിനെത്തുകയാണ്. ആഗസ്റ്റ് 30ന് തിയ്യേറ്ററുകളിലെത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പ്രഭാസുളളത്.

അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ട മലയാള ചിത്രം ഏതാണെന്ന് പ്രഭാസ് വെളിപ്പെടുത്തിയിരുന്നു.നിവിന്‍ പോളി നായകനായ പ്രേമം ആണ് തന്റെ ഇഷ്ട മലയാള ചിത്രമെന്നാണ് നടന്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ആക്ഷന്‍ സിനിമകളുടെ ആരാധകനല്ല. എന്റെ പ്രിയപ്പെട്ട സിനിമ മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ്.
മലയാളത്തില്‍ പ്രേമവും, അമിതാഭ് ബച്ചന്‍,രജനീകാന്ത്,മോഹന്‍ലാല്‍,മമ്മൂട്ടി, അവരോടൊക്കെ വലിയ ആരാധനയുണ്ട്. പ്രഭാസ് അഭിമുഖത്തില്‍ പറഞ്ഞു. 350 കോടി ബഡ്ജറ്റിലാണ് സാഹോ ഒരുക്കിയിരിക്കുന്നതെന്ന് പ്രഭാസ് തുറന്നുപറഞ്ഞിരുന്നു. ഇത്തവണ ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് സൂപ്പര്‍ താരം എത്തുന്നത്.
ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡെ, മന്ദിര ബേദി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. സുജിത്ത് റെഡ്ഡി സാഹോ സംവിധാനം ചെയ്തിരിക്കുന്നു.


Click it and Unblock the Notifications