»   » കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു, റിലീസിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ പ്രഭാസിന്റെ വെളിപ്പെടുത്തല്‍

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു, റിലീസിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ പ്രഭാസിന്റെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

അതെ, ഏപ്രില്‍ 28 ആകാന്‍ കാത്തിരിയ്ക്കുകയാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയണം. ബാഹുബലി ദ കണ്‍ക്ലൂഷന്റെ ആദ്യ ഷോ തന്നെ കാണണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇല്ലെങ്കില്‍ കണ്ട് വന്നവര്‍ കഥ പറഞ്ഞ് ആ ത്രില്ല് നശിപ്പിയ്ക്കും.

മോഹന്‍ലാല്‍ വേണ്ട എന്ന് വയ്ക്കുകയാണെങ്കില്‍ ഭീമനാകാം എന്ന് ബാഹുബലി

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാനുള്ള ആകാംക്ഷയാണ് ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിയ്ക്കാന്‍ കാരണം. റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെ ഇതാ ആ രഹസ്യം നായകന്‍ പ്രഭാസ് വെളിപ്പെടുത്തുന്നു.

ചോദ്യത്തിന് ഉത്തരം

ബാഹുബലി ദ കണ്‍ക്ലൂഷന്റെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ വന്നപ്പോഴാണ് ആ രഹസ്യം പ്രഭാസ് വെളിപ്പെടുത്തിയത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്, ആള് മാറിപ്പോയതാണെന്നായിരുന്നു പ്രഭാസിന്റെ മറുപടി.

28 ന് അറിയാം

ബാഹുബലിയെ കൊല്ലാന്‍ കട്ടപ്പ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇരുട്ടില്‍ ആള് മാറിപ്പോയതാണ്. എന്തായാലും എന്താണെന്ന് അറിയാന്‍ ഏപ്രില്‍ 28 വരെ കാത്തിരിയ്ക്കൂ എന്നും പ്രഭാസ് പറഞ്ഞു.

അത് ഞങ്ങള്‍ക്കറിയാമായിരുന്നു

ബാഹുബലി ആദ്യഭാഗം ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ബാഹുബലിയെ അറിഞ്ഞുകൊണ്ട് കട്ടപ്പ കൊല്ലില്ല, ഇരുട്ടില്‍ ആള് മാറിയതാവാം എന്നായിരുന്നു പ്രേക്ഷക വിലയിരുത്തലുകള്‍. അല്ലെങ്കില്‍ ഭല്ലാല്‍ദേവയുടെ ചതിയില്‍ പെട്ടതാവാം എന്ന പക്ഷക്കാരുമുണ്ട്.

വിശ്വാസ വഞ്ചന..

ആയുധങ്ങള്‍ തൊടാന്‍ കഴിയാത്ത, ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ വീരനായ തന്റെ പിതാവ് അമരേന്ദ്ര ബാഹുബലിയെ കൊന്നതാരാണ് എന്ന മകന്‍ മഹേന്ദ്ര ബാഹുബലിയുടെ ചോദ്യത്തിന് കട്ടപ്പ പറയുന്നത്, ആ വിശ്വാസ വഞ്ചന ചെയ്തത് താനാണ് എന്നാണ്. അപ്പോള്‍ ഇരുട്ടിന്റെ മറവില്‍ കൈയ്യബദ്ധം പറ്റിയതാണെന്ന് വിശ്വസിക്കാന്‍ പറ്റുമോ...?

English summary
Prabhas REVEALS Why Kattappa killed Baahubali!!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam