സഹോയുടെ റിലീസ് വൈകിയതില്‍ വിഷമം! ആത്മഹത്യ ക്കുറിപ്പുമായി പ്രഭാസിന്റെ ആരാധകന്‍! കാണൂ
താരങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യുന്ന ആളുകളാണ് ആരാധകര്‍. ഒരു നടനെ ഇഷ്ടപ്പെട്ടാല്‍ ആ താരത്തിന്റെ സിനിമകളെ പിന്തുണച്ചും അത് ആഘോഷമാക്കിയും അവരങ്ങ് മുന്നോട്ടു പോവും. താരങ്ങളെ ആരാധിക്കലും അവരെ പിന്തുടരലും ഇവിടെ സാധാരണമായ ഒരു പ്രവണത തന്നെയാണ്.എന്നാല്‍ ചില സമയങ്ങളില്‍ ആരാധന കൂടി പോവുന്ന സമയങ്ങളും ഉണ്ടാവാറുണ്ട്.
അടുത്തിടെ ചെക്ക ചിവന്തം വാനം സിനിമയിലെ ചിമ്പുവിനായി ഇരുമ്പ് കമ്പി ശരീരത്തില്‍ തുളച്ച് ആരാധകന്‍ പാലഭിഷേകം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ വൈറലായിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്.ഇപ്പോഴിതാ നടന്‍ പ്രഭാസിന്റെ ഒരു ആരാധകന്‍ ചെയ്ത പ്രവൃത്തിയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രഭാസിന്റെ പുതിയൊരു സിനിമയുടെ റിലീസ് വൈകിയതായിരുന്നു ആരാധകനെ ചൊടിപ്പിച്ചിരുന്നത്.

സഹോ എന്ന ചിത്രം
പ്രഭാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം സഹോയാണ്. ബാഹുബലിക്ക് ശേഷം താരത്തിന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. ബാഹുബലിയിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന പ്രഭാസിന്റെ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയിനറുമായിട്ടാണ് ഇത്തവണ പ്രഭാസ് എത്തുന്നത്.യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്കിനു പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റിയെത്തുമെന്നാണ് അറിയുന്നത്.

അണിയറയില്‍ ഒരുങ്ങുന്നു
300 കോടി ബഡ്ജറ്റിലാണ് പ്രഭാസിന്റെ സഹോ അണിയിച്ചൊരുക്കുന്നത്. ബാഹുബലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു റോളിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രഭാസിന്റെ കിടിലന് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക

ആരാധകന്റെ പ്രവൃത്തി
ചിത്രത്തിന്റെ റിലീസ് വൈകിയതു മുലം താന്‍ ജീവനൊടുക്കുകയാണെന്ന കൃഷ്ണ എന്ന ആരാധകന്റെ ആത്മഹത്യകുറിപ്പാണ് വൈറലായിരിക്കുന്നത്. സഹോയുടെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജിത്തുമാണ് ഇതിന് കാരണക്കാരെന്നും യുവാവ് പറയുന്നു. സിനിമയെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടികൊണ്ടുപോവുകയാണെന്നും ഇത് തനിക്ക് കടുത്ത മാനസിക പ്രതിസന്ധി ഉണ്ടാക്കിയെന്നും യുവാവ് പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വന്ന കമന്റുകള്
അതേസമയം ഇത്തരം ആരാധകരെ പ്രോല്‍സാഹിപ്പിക്കരുതെന്നും ഇവര്‍ സമനില തെറ്റിയവരുമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നത്. പ്രഭാസിനെ പരിഹസിക്കാന്‍ എഴുതിയതാണ് ഇതെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. കൃഷണയുടെ കത്ത് ഏതായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











