സഹോയ്ക്ക് പിന്നാലെ പ്രഭാസിന്റെ അടുത്ത സിനിമ വരുന്നു! ബിഗ് ബഡ്ജറ്റ് ചിത്രമെത്തുക മൂന്ന് ഭാഷകളില്‍
ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന നടനാണ് പ്രഭാസ്. ബ്രഹ്മാണ്ട സിനിമയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. ബാഹുബലിക്ക് ശേഷമുളള നടന്റെ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സഹോ എന്ന ചിത്രത്തിലാണ് നടനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തെലുങ്കിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സഹോ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സഹോയ്ക്ക് പിന്നാലെ പ്രഭാസിന്റെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഭാസിനെ നായകനാക്കി യുവ സംവിധായകന്‍ കെ.കെ. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്.

ജില്‍ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കെ.കെ. രാധാകൃഷ്ണ കുമാര്‍. ഹിന്ദി തെലുങ്ക്, തമിഴ് ഭാഷകളിലായാണ് താരത്തിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു. സാഹോയുടെ ചിത്രീകരണത്തിനിടയില്‍ പ്രഭാസ് തന്നെയാണ് പുതിയ സിനിമയുടെ വിവരം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
തമിഴ് ചിത്രമായ മുഖംമൂടി, ഹിന്ദി ചിത്രം മോഹന്‍ജൊദാരോ എന്നീ സിനിമകളിലൂടെ തിളങ്ങിയ പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. യുവി ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗോപീകൃഷ്ണ മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. അമിത് ത്രിവേദിയാണ് സംഗീത സംവിധായകന്‍.


Click it and Unblock the Notifications