പ്രഭാസിനിത് നഷ്ടക്കച്ചവടം, വമ്പന്‍ ഹൈപ്പ് കൊടുത്തിട്ടും സാഹോ പരാജയമായി,കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ഇന്ത്യന്‍ സിനിമയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച സിനിമയായിരുന്നു ബാഹുബലി. അതുവരെ തെലുങ്ക് സിനിമയില്‍ ചോക്ലേറ്റ് ഹീറോ ആയിരുന്ന പ്രഭാസ് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തി. ബാഹുബലിയ്ക്ക് ശേഷമെത്തുന്ന പ്രഭാസിന്റെ സിനിമ ഏതാണെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ബിഗ് ബജറ്റിലൊരുക്കിയ സാഹോ തിയറ്ററുകളിലേക്ക് എത്തി.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

ബാഹുബലിയ്ക്ക് മാറ്റി വെച്ചത് പോലെ സാഹോയ്ക്ക് വേണ്ടിയും വര്‍ഷങ്ങളാണ് പ്രഭാസ് നല്‍കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ആഗസ്്റ്റ് മുപ്പതിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആഗോളതലത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

 സാഹോയുടെ കളക്ഷന്‍

വലിയ ഹൈപ്പോടെ വന്ന് പരാജയമായി സിനിമകളുടെ പട്ടികയിലേക്ക് സാഹോ കൂടി എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഒരേ സമയം പല ഭാഷകളിലായി ഒരുക്കിയ സിനിമയുടെ തെലുങ്ക് വേര്‍ഷന്‍ പോലും കാര്യമായ പ്രകടനം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കുന്നത്. ബിഗ് റിലീസ് ഒരുക്കിയിരുന്ന സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെ തന്നെ പ്രേക്ഷകരും നിരാശരായി. ആദ്യദിനങ്ങളില്‍ മോശമില്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നീട് വലിയ പരാജയമായിരിക്കുകയാണ്.

സാഹോയുടെ കളക്ഷന്‍

കോടികള്‍ വാരിക്കൂട്ടിയാണ് സാഹോ റിലീസ് ദിവസം മിന്നിച്ചത്. ആദ്യദിനം നാല് പതിപ്പുകളില്‍ നിന്നുമായി 130 കോടിയോളം കരസ്ഥമാക്കിയ കാര്യം നിര്‍മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം കൊണ്ട് 205 കോടി കളക്ഷനിലെത്തിയതായും റിപ്പോര്‍ട്ട് വന്നു. തെലുങ്കില്‍ നിന്ന് മാത്രം 79.41 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് സെന്ററുകളിലൊന്നും കാര്യമായ പ്രകടനം നടത്താന്‍ സാഹയോക്ക് കഴിയാതെ പോയി.

 സാഹോയുടെ കളക്ഷന്‍

ഇന്ത്യയ്ക്ക് പുറത്ത് വലിയ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആഗോളതലത്തില്‍ തെലുങ്ക് വേര്‍ഷന്‍ 172.3 കോടിയാണ് ലഭിച്ചത്. സിനിമ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയെങ്കിലും സാഹോയുടെ ബജറ്റ് തന്നെ ഇതിലും വലിയ തുകയാണെന്നുള്ളതാണ് പരാജയമാണെന്ന് വിലയിരുത്താന്‍ കാരണം. അതേ സമയം സാഹോ പ്രീ-റിലീസ് ആയി തന്നെ നല്ലൊരു തുക സ്വന്തമാക്കിയിരുന്നു. ഇതെല്ലാം കൂട്ടിയാല്‍ നല്ലൊരു തുക ലഭിച്ചതായി പറയാമെങ്കിലും വിചാരിച്ച വിജയമല്ലിത്.

 സാഹോയുടെ കളക്ഷന്‍

വമ്പന്‍ മുതല്‍ മുടക്കിലൊരുക്കി ബിഗ് റിലീസ് ആയി എത്തിയിട്ടും പരാജയമായി പോവുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമായി സാഹോ മാറി. കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സിനിമ പരാജയപ്പെട്ടിരുന്നു. പവന്‍ കല്യാണ്‍ നായകനായി അഭിനയിച്ച അഗ്നതാവാസിയായിരുന്നു വലിയ ഹൈപ്പോടെ വന്ന് ദുരന്തമായി മാറിയത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, അനു ഇമ്മാനുവേല്‍ എന്നിവരായിരുന്നു നായികമാര്‍. ഈ ചിത്രത്തിന് ശേഷമുള്ള വലിയ പരാജയമായി പ്രഭാസും സഹോയും സ്ഥാനം പിടിച്ചു.

Recommended Video

Saaho Movie PUBLIC REVIEW | First Day First Show | Prabhas, Shraddha Kapoor |
സാഹോയുടെ കളക്ഷന്‍

ബാഹുബലിയിലെ പ്രകടനം കണ്ട് പ്രഭാസിനെ കുറിച്ചുള്ള മുന്‍വിധിയാണ് പരാജയ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. സ്‌പൈ ത്രില്ലറായി ഒരുക്കിയ ചിത്രം സുജിത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് നായിക. നീല്‍ നിധിന്‍ മുകേഷ്, ജാക്കി ഷെറഫ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹോയ്ക്ക് പിന്നാലെ ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി റിലീസിനെത്തുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് ഈ സിനിമയുടെ റിലീസ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X