തോക്കുമായി പ്രഭാസിനൊപ്പം ശ്രദ്ധ കപൂറും! ആവേശത്തിലാഴ്ത്തി സാഹോയുടെ കിടിലന്‍ ആക്ഷന്‍ പോസ്റ്റര്‍!
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ സാഹോ റിലീസിനായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ആഗസ്റ്റ് 30നാണ് റിലീസ് ചെയ്യുന്നത്. സാഹോയുടെ കിടിലന്‍ ആക്ഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. തോക്കുമായി പ്രഭാസും ശ്രദ്ധ കപൂറും ശത്രുക്കളെ നേരിടുന്ന രംഗമാണ് പുതിയ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായ സാഹോയുടെ പുതിയ പോസ്റ്ററും എത്തിയതോടെ ആരാധകരിലും സിനിമാ പ്രേമികളിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ സിനിമ ആഗസ്റ്റ് പതിനഞ്ചിന് തിയ്യേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നങ്കിലും പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. തെലുങ്കിനൊപ്പം തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും അറിയുന്നു.

പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് സാഹോയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ചങ്കി പാണ്ഡെ, മന്ദിര ബേദി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതിഥി താരമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സാഹോയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ 300 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











