ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പം ആടിപ്പാടി പ്രഭാസ്! വൈറലായി സാഹോയിലെ ബാഡ് ബോയ് സോംഗ്
ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സാഹോയുടെ മേക്കിങ് വീഡിയോയ്ക്കും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

ബാഹുബലിയില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്നൊരു ചിത്രവുമായിട്ടാണ് ഇത്തവണ പ്രഭാസ് എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സാഹോയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലായിട്ടാണ് പ്രഭാസ് ചിത്രം പുറത്തിറങ്ങുന്നത്. വമ്പന്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ബാഡ് ബോയ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനരംഗത്തില്‍ പ്രഭാസിനൊപ്പം ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും എത്തുന്നുണ്ട്. ബാദ്ഷായും നീതി മോഹനും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. സാഹോയിലെ പുതിയ പാട്ടിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് സാഹോയില്‍ പ്രഭാസിന്റെ നായികാ വേഷത്തിലെത്തുന്നത്. ശ്രദ്ധ കപൂറിന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് സാഹോ. ശ്രദ്ധയ്‌ക്കൊപ്പം വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സുജിത്ത് റെഡ്ഡിയാണ് ഇത്തവണ പ്രഭാസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്കി ഷ്റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്.

ഇവര്‍ക്കൊപ്പം സാഹോയിലെ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എത്തുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയുടെ ട്രെയിലര്‍ നേരത്തെ 55 മില്യണിലധികം ആളുകളായിരുന്നു കണ്ടിരുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ഇത്തവണ പ്രഭാസ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നറിന് വേണ്ട എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് പ്രഭാസ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതായാലും ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാകും ചിത്രം എത്തുക.


Click it and Unblock the Notifications