ബോക്‌സോഫീസില്‍ വീണ്ടും തരംഗമായി സാഹോ! 400 കോടി വാരികൂട്ടി പ്രഭാസ് ചിത്രം
ബാഹുബലി സീരീസിന് ശേഷം പ്രഭാസിന്റെതായി തരംഗമായി മാറിയ ചിത്രമാണ് സാഹോ. സുജിത്ത് റെഡ്ഡിയുടെ സംവിധാനത്തിലാണ് ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കിയത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് ലോകമെമ്പാടുമായി മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തെലുങ്ക് സൂപ്പര്‍താരം കൂടിയായ പ്രഭാസിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി മാറിയിരുന്നു സിനിമ.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സാഹോ നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സിനിമ 400 കോടി ക്ലബിലും എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ഇക്കൊല്ലം 400 കോടി ക്ലബിലേക്ക് എത്തിയ ആദ്യ ചിത്രമായാണ് സാഹോ മാറിയിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ കബീര്‍ സിംഗ് സ്ഥാപിച്ച റെക്കോര്‍ഡുകള്‍ മറികടന്നുകൊണ്ടാണ് പ്രഭാസ് ചിത്രത്തിന്റെ മുന്നേറ്റം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു സാഹോ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോഴും വലിയ കുതിപ്പാണ് നടത്തികൊണ്ടിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നു.


Click it and Unblock the Notifications











