ദളപതി വിജയ്‌യുടെ വില്ലന്‍ ഇനി പ്രഭാസിനൊപ്പം! സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന്റെ എറ്റവും പുതിയ ചിത്രം സാഹോ റിലീസിങ്ങിനൊരുങ്ങുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ആഗസ്റ്റ് 30നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. സാഹോയില്‍ പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോ സുജിത്ത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് സിനിമ നിര്‍മ്മിക്കുന്നു.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രഭാസിന്റെ സാഹോ റിലീസിനെത്തുന്നത്. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications











