സാഹോയുടെ ഫസ്റ്റ്‌ലുക്കില്‍ കിടിലന്‍ ഗെറ്റപ്പില്‍ പ്രഭാസ്! രണ്ട് വര്‍ഷത്തിന് ശേഷം നടന്റെ തിരിച്ചുവരവ്
ബാഹുബലി സീരിസിന്റെ വമ്പന്‍ വിജയത്തിന് ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന താരമാണ് പ്രഭാസ്. സൂപ്പര്‍ താരത്തിന്റെ സാഹോ എന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ആഗസ്റ്റ് പതിനഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവന്നിരുന്നു. സാഹോയിലെ പ്രഭാസിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം തമിഴ്,മലയാളം,ഹിന്ദി ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മലയാളത്തില്‍ നിന്ന് സംവിധായകനും നടനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുജീത്താണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍ എഹ്‌സാന്‍ ലോയ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു.
ആര്‍ മധി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. 300 കോടി ബഡ്ജറ്റിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നേരത്തെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും മേക്കിങ് വീഡിയോയുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications