ശ്രദ്ധ കപൂറിന് പിറന്നാള്‍ സമ്മാനമേകി സാഹോയുടെ പുതിയ മേക്കിങ് വീഡിയോ! കാണൂ
ബാഹുബലി സീരിസിനു ശേഷമുളള പ്രഭാസിന്റെ സാഹോ റിലീസിങ്ങിനൊരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സൂപ്പര്‍ താര ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.
ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് പുതിയ മേക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സാഹോയുടെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സാഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊളളിച്ചുളള ഒരു മേക്കിങ് വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്.

നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളത്തില്‍ നിന്നും ലാലും സാഹോയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശങ്കര്‍ എഹ്സാന്‍ ലോയ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു.
ആര്‍ മധി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. 300 കോടി ബഡ്ജറ്റിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











