സാഹോയുമായി ത്രില്ലടിപ്പിക്കാന്‍ പ്രഭാസ്! പുതിയ ടീസര്‍ തരംഗമാകുന്നു! വീഡിയോ വൈറല്‍! കാണൂ
ബാഹുബലിക്ക് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനാക്കുന്ന എറ്റവും പുതിയ ചിത്രമാണ് സാഹോ. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് നായികാ വേഷത്തില്‍ എത്തുന്നത്. സുജീത്ത് സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് 15നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കിടിലന്‍ ഒരു ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രഭാസും ശ്രദ്ധ കപൂറുമാണ് ചിത്രത്തിന്റെ പുതിയ ടീസറില്‍ തിളങ്ങിനില്‍ക്കുന്നത്. പ്രഭാസിനൊപ്പം മലയാളത്തില്‍നിന്നും ലാലും സാഹോയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

യുവി ക്രിയേഷന്‍സ് ,ടി സീരിസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു, ആര്‍ മധി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











