സാഹോ പ്രീ റിലീസ് ഇവന്റില്‍ മുഖ്യ ആകര്‍ഷണമായി പ്രഭാസിന്റെ കട്ടൗട്ട്! വീഡിയോ വൈറല്‍
ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോ റിലീസിനൊരുങ്ങുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ആഗസ്റ്റ് 30നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സാഹോയുടെ പ്രി റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ എസ് എസ് രാജമൗലിയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്.

പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടുളള പ്രീറിലീസ് ചടങ്ങില്‍ അണിയറ പ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുളള പ്രഭാസിന്റെ കട്ടൗട്ട് തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സാഹോയുടെ പ്രമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കവേയാണ് അണിയറക്കാര്‍ പ്രിറീലിസ് ഇവന്റും സംഘടിപ്പിച്ചിരുന്നത്.
സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹങ്ങളും മെഷീനുകളും ഉള്‍പ്പെടുത്തി സിനിമാ പ്രേമികള്‍ക്കായി പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിരുന്നു. യുവി ക്രിയേഷന്‍സിന്റെ യൂടുബ് ചാനലിലൂടെ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ അണിയറക്കാര്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
സുജിത്ത് റെഡ്ഡിയാണ് പ്രഭാസിന്റെ സാഹോ സംവിധാനം ചെയ്തിരിക്കുന്നത്. 300 കോടി ബഡജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ശ്രദ്ധ കപൂര്‍ നായികാ വേഷത്തിലെത്തുന്നു. ലാല്‍, അരുണ്‍ വിജയ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ജാക്കി ഷ്‌റോഫ്, മഹേഷ് മഞ്ജരേക്കര്‍, ടിനു ആനന്ദ്, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications