പ്രഭാസിന്റെ സാഹോയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും! ബ്രഹ്മാണ്ഡ സിനിമയുടെ റിലീസ് വീണ്ടും മാറ്റി
ബാഹുബലിക്ക് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ആഗസ്റ്റ് പതിനഞ്ചിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. പ്രഭാസ് ചിത്രം ആഗസ്റ്റ് 30നാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വമ്പന്‍ താരനിര അണിനിരക്കുന്ന സാഹോ ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ 300 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ചങ്കി പാണ്ഡെ, മന്ദിര ബേദി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സാഹോയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിനൊപ്പം തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും അറിയുന്നു. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് സാഹോയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











