ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും പ്രഭാസിന്റെ ചേസിംഗ് രംഗങ്ങള്‍! സാഹോയുടെ പ്രീ ക്ലൈമാക്‌സ് ഞെട്ടിക്കും
ബാഹുബലിയ്ക്ക് ശേഷമുളള പ്രഭാസിന്റെ സാഹോ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് തെലുങ്ക് സൂപ്പര്താരത്തിന്റെ സിനിമ റിലീസ് ചെയ്യുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. ആഗസ്റ്റ് പതിനഞ്ചിനാണ് പ്രഭാസ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നടന്റെ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും സാഹോയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആക്ഷന്‍ രംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വലിയൊരു സമയം നീക്കിവെച്ചിരുന്നത്. ഇതില്‍ ക്ലൈമാക്‌സിന് തൊട്ടുമുന്‍പുളള ആക്ഷന്‍ രംഗത്തെക്കുറിച്ചാണ് സിനിമാ വൃത്തങ്ങള്‍ക്കിടെയുളള ചര്‍ച്ച. ബുര്‍ജ് ഖലീഫയെ ചുറ്റി ഗള്‍ഫിലെ മറ്റ് പ്രധാന ഭാഗങ്ങളെയും ഉള്‍ക്കൊളളിക്കുന്ന ഒരു ചേസിംഗ് ആക്ഷനായിരിക്കും ഇത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെന്നി ബെയ്റ്റ്‌സാണ് സാഹോയ്ക്കായി സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.
300 കോടി ബഡ്ജറ്റിലാണ് പ്രഭാസ് ചിത്രം അണിയറയില്‍ ഒരുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











