twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭാസിന്റെ സാഹോ ക്ലൈമാക്‌സ് ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി! ആക്ഷന്‍ രംഗങ്ങള്‍ക്കായി 100 ഫൈറ്റേഴ്സ്

    By Midhun Raj
    |

    ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രമെത്തുന്നത്. 300കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ആഗസ്റ്റ് പതിനഞ്ചിനാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രം ആക്ഷന്‍ പാക്ക്ഡ് സിനിമയായിട്ടാണ് ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വൃക്തമാക്കിയിരുന്നു. സാഹോയില്‍ പ്രഭാസിന്റെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സൂപ്പര്‍താര ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. അതേസമയം സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ചുളള പുതിയൊരു വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

    സാഹോ

    സാഹോ

    തെന്നിന്ത്യയിലെയും ബോളിവുഡിലെയും സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സാഹോ. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ശ്രദ്ധയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് സാഹോ. പ്രണയ ജോഡികളായിട്ടാണ് ചിത്രത്തില്‍ പ്രഭാസും ശ്രദ്ധയും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    പബ്ലിസിറ്റിക്ക് വേണ്ടിയാണ് അമല ആടൈ ചെയ്തത്! പണത്തിനും കച്ചവടത്തിനുമായി അവര്‍ എന്തും ചെയ്യും! പരാതി പബ്ലിസിറ്റിക്ക് വേണ്ടിയാണ് അമല ആടൈ ചെയ്തത്! പണത്തിനും കച്ചവടത്തിനുമായി അവര്‍ എന്തും ചെയ്യും! പരാതി

    സാഹോയുടെ 8 മിനുറ്റ് നീളുന്ന ക്ലൈമാക്‌സ്

    സാഹോയുടെ 8 മിനുറ്റ് നീളുന്ന ക്ലൈമാക്‌സ്

    സാഹോയുടെ 8 മിനുറ്റ് നീളുന്ന ക്ലൈമാക്‌സ് രംഗങ്ങള്‍ അടുത്തിടെ പൂര്‍ത്തികരിച്ചുവെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഈ ആക്ഷന്‍ രംഗങ്ങളില്‍ 100 ഫൈറ്റേഴ്‌സാണ് പ്രഭാസിനൊപ്പം ഉണ്ടായിരുന്നതെന്നും അറിയുന്നു. അബുദാബിയില്‍ വെച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും അറിയുന്നു. പെങ് സാങ് എന്ന പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറാണ് സാഹോയിലെ സംഘടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുന്‍പ് റഷ് അവര്‍3 ,ദ ലാസ്റ്റ് സാമുറായ്, ഹെല്‍ബോയ് 2 തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയത് പെങ് സാങ് ആയിരുന്നു.

    മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം രജനീകാന്തും എത്തുന്നു! ആകാംക്ഷയോടെ ആരാധകര്‍! കാണൂ മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം രജനീകാന്തും എത്തുന്നു! ആകാംക്ഷയോടെ ആരാധകര്‍! കാണൂ

    70 കോടി മുതല്‍ മുടക്കിലാണ്

    70 കോടി മുതല്‍ മുടക്കിലാണ്

    70 കോടി മുതല്‍ മുടക്കിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രഭാസ് ആരാധകര്‍ക്ക് ഒന്നടങ്കം വലിയ ആവേശം പകരുന്ന രീതിയിലാണ് ഈ രംഗങ്ങളെല്ലാം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവി ക്രിയേഷന്‍സും ഭുഷന്‍ കുമാറിന്റെ ടി സീരിസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

    റൊമാന്റിക്ക് മൂഡില്‍ ചുംബിക്കാന്‍ ഒരുങ്ങി പ്രിയ വാര്യര്‍! പറ്റിച്ച് ക്യാമറാമാന്‍! വീഡിയോ വൈറല്‍റൊമാന്റിക്ക് മൂഡില്‍ ചുംബിക്കാന്‍ ഒരുങ്ങി പ്രിയ വാര്യര്‍! പറ്റിച്ച് ക്യാമറാമാന്‍! വീഡിയോ വൈറല്‍

    വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും പ്രഭാസിന്റെ സാഹോ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

    English summary
    prabhas's saaho movie shooting updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X