ബാഹുബലിയെ കടത്തിവെട്ടുമോ സാഹോ? ബുക്കിംഗില്‍ റെക്കോര്‍ഡ്,സിനിമ എത്താന്‍ മണിക്കൂറുകള്‍ മാത്രം
ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി സൂപ്പര്‍ താരം എത്തുന്നത്. സാഹോ ഒരു ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സീകാര്യത തന്നെയാണ് ലഭിച്ചത്.

പ്രഭാസിന്റെ ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും തന്നെയായിരുന്നു ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ആഗസ്റ്റ് 30 നാണ് സാഹോ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബാഹുബലി പോലെ പ്രഭാസിന്റെ പുതിയ ചിത്രവും വമ്പന്‍ റിലീസായി തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. സിനിമ എത്താന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലും വിദേശ സെന്ററുകളിലുമെല്ലാം തന്നെ ആദ്യ ദിന ബുക്കിംഗ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായതായി അറിയുന്നു.

ഒരു ഇന്ത്യന്‍ ചിത്രം സ്വന്തമാക്കുന്ന എറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബുക്കിംഗാണ് സാഹോ നേടുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സാഹോയിലെ ഗാനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഹോളിവുഡ് സ്‌റ്റെലിലാണ് സാഹോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സിനിമയുടെ ട്രെയിലറില്‍ നിന്നും നേരത്തെ വ്യക്തമായിരുന്നു. 350 കോടി ബഡ്ജറ്റിലാണ് സാഹോ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ പ്രഭാസ് തന്നെ വ്യക്തമാക്കിയിരുന്നു. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സാഹോ നിര്‍മ്മിച്ചിരിക്കുന്നത്.

സാഹോയിലെ എറ്റവും പുതിയ ഗാനമായ ബേബി വോണ്ട് യു ടെല്‍ മീ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഗാനം ഇതിനോടകം 7.5 മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. പ്രഭാസും ശ്രദ്ധ കപൂറും ഉള്‍പ്പെടുന്ന ഒരു റൊമാന്റിക്ക് ഗാനരംഗമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്. തെലുങ്ക് പതിപ്പിനൊപ്പം മലയാളം തമിഴ്,ഹിന്ദി ഭാഷകളിലായിട്ടാണ് സാഹോ പുറത്തിറങ്ങുന്നത്.

പ്രഭാസിന്റെ മുന്‍ ചിത്രമായ ബാഹുബലി കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് എത്തിയിരുന്നത്. പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടുളള സിനിമയുടെ പീറിലീസ് ചടങ്ങും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു, പരിപാടിയില്‍ അണിയറ പ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുളള പ്രഭാസിന്റെ കട്ടൗട്ട് തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സാഹോയുടെ പ്രമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കവേയാണ് അണിയറക്കാര്‍ പ്രിറീലിസ് ഇവന്റും സംഘടിപ്പിച്ചിരുന്നത്.

സുജിത്ത് റെഡ്ഡിയാണ് പ്രഭാസിന്റെ സാഹോ സംവിധാനം ചെയ്തിരിക്കുന്നത്. ലാല്‍, അരുണ്‍ വിജയ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കര്‍, ടിനു ആനന്ദ്, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം സാഹോയിലെ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എത്തുന്നത്.

സാഹോയുടെ ട്രെയിലര്‍ നേരത്തെ 55 മില്യണിലധികം ആളുകളായിരുന്നു കണ്ടിരുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ഒരു മാസ് എന്റര്‍ടെയ്നറിന് വേണ്ട എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് പ്രഭാസ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതായാലും ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications