പ്രഭാസിന്റെ സാഹോ വിതരണാവകാശം സ്വന്തമാക്കി യഷ്രാജ് ഫിലിംസ്! വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക്
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെതായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സാഹോ. ബാഹുബലിക്ക് ശേഷമുളള നടന്റെ വമ്പന്‍ ചിത്രമായിട്ടാണ് സാഹോ റിലീസിങ്ങിനൊരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സാഹോയിലെ പ്രഭാസിന്റെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രഭാസ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം യഷ്രാജ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമായിരിക്കും യഷ്രാജ് ഫിലിംസ് നടത്തുക. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ്രരാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ചതിന്റെ സന്തോഷം ഇരു കമ്പനികളും പങ്കുവെച്ചിരുന്നു. സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.
ആഗസ്റ്റ് പതിനഞ്ചിനാണ് പ്രഭാസ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ സുജിത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications