പ്രഭാസിന്റെ സാഹോ മിന്നിക്കും! വമ്പന്‍ റിലീസിങ്ങിനൊരുങ്ങി സൂപ്പര്‍താര ചിത്രം! റിലീസ് ഡേറ്റ് പുറത്ത്
Recommended Video

ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ട ചിത്രത്തിലൂടെ ഇന്ത്യയിലെ തന്നെ താരമൂല്യം ഉയര്‍ന്ന നടന്‍മാരില്‍ ഒരാളായി പ്രഭാസ് മാറിയിരുന്നു. ലോകം ഒന്നടങ്കം ബാഹുബലി സീരിസിലെ നടന്റെ പ്രകടനത്തെ പ്രശംസിച്ചതാണ്. ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
സൂപ്പര്‍ താരത്തിന്റെ സാഹോ എന്ന പുതിയ ചിത്രം വമ്പന്‍ ക്യാന്‍വാസിലാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപനവേളമുതല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. വമ്പന്‍ താരയാണ് ഇത്തവണയും പ്രഭാസ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ബാഹുബലിക്ക് ശേഷം സാഹോ
ബാഹുബലിക്ക് ശേഷം ഒരു ആക്ഷന്‍ എന്റര്‍ടെയിനറുമായിട്ടാണ് ഇത്തവണ പ്രഭാസ് എത്തുന്നത്. മുന്‍ ചിത്രത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു റോളിലാണ് പ്രഭാസ് എത്തുന്നത്. പ്രഭാസിന്റെ കിടിലന് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായിരിക്കും സിനിമയുടെ മുഖ്യ ആകര്‍ഷണമാവുക. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്കിനു പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്ന സിനിമയില്‍ ബോളിവുഡില്‍നിന്നും തെന്നിന്ത്യയില്‍ നിന്നുമായുളള ശ്രദ്ധേയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ലാലും പ്രധാന വേഷത്തില്‍
നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ജാക്കി ഷെറോഫ്,നീല്‍ നിതിന്‍ മുകേഷ്,അരുണ്‍ വിജയ്,മന്ദിര ബേദി,ചങ്കി പാണ്ഡെ,ടിനു ആനന്ദ്, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നൂറ്റി അമ്പത് കോടി ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.ശങ്കര്‍ എഹ്‌സാന്‍ ലോ ആണ് ഇത്തവണ പ്രഭാസ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

റിലീസ് ഡേറ്റ്
പ്രഭാസ് ചിത്രത്തിന്റെ റീലീസിനെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ചിത്രം അടുത്ത വര്‍ഷം ആഗസ്റ്റ് 15ന് തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഇത്തവണയും വമ്പന്‍ റിലീസായിട്ടാണ് പ്രഭാസ് ചിത്രം തിയ്യേറ്റുകളിലെത്തുക. ലോകമെമ്പാടുമായി സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. ബാഹുബലിയുടെ വിജയത്തിനു ശേഷം വിദേശത്തും നിരവധി ആരാധകരുളള താരമാണ് പ്രഭാസ്.

ടീസറിനും മേക്കിങ്ങ് വീഡിയോക്കുമെല്ലാം
സാഹോയുടെ ഷൂട്ടിംഗ് ഒരു വര്‍ഷം മുന്നേ ആരംഭിച്ചെങ്കിലും ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ മധി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദ് എഡിറ്റിംങ് നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും മേക്കിങ്ങ് വീഡിയോക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











