പ്രണയ ജോഡികളായി പ്രഭാസും ശ്രദ്ധ കപൂറും! സാഹോയിലെ റൊമാന്റിക് ഗാനം പുറത്ത്
പ്രഭാസിന്റെ സാഹോ റിലീസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിന്റെ ടീസറുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് 30 നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
സാഹോയിലെ ഏകാന്ത താരമേ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹരിചരണ്‍ ശേഷാദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഗുരു രന്‍ധവ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നു. പ്രഭാസും ശ്രദ്ധ കപൂറും ഉള്‍പ്പെടുന്ന ഒരു റൊമാന്റിക്ക് ഗാനമാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നത്.

300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോ യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രഭാസിന്റെ സാഹോ റിലീസിനെത്തുന്നത്.


Click it and Unblock the Notifications











