ബാഹുബലിക്ക് ശേഷം ആക്ഷന്‍ അവതാറില്‍ പ്രഭാസ്! സാഹോയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ വൈറല്‍
ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു, പ്രഭാസിന്റെ പ്രകടനം തന്നെയാണ് ടീസറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.
പ്രേക്ഷകരെയും ആരാധകരെയും ഒരേപോലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ സാഹോയിലുണ്ടാവുമെന്ന് ടീസര്‍ സൂചന നല്‍കുന്നു. 300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ സുജിത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു.

ബാഹുബലി പോലെ പ്രഭാസിന്റെ സാഹോയും വലിയ വിജയമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഗസ്റ്റ് പതിനഞ്ചിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ആര്‍ മധി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം തമിഴ്,മലയാളം,ഹിന്ദി ഭാഷകളിലും സാഹോ റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും മേക്കിങ് വീഡിയോക്കുമെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications