ശ്രദ്ധയല്ല! ബോളിവുഡിലെ തന്റെ ഇഷ്ട നായിക ആരെന്ന് വെളിപ്പെടുത്തി പ്രഭാസ്! കാണാം

By Midhun

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി തന്റെ കരിയറിലെ അഞ്ചു വര്‍ഷമായിരുന്നു പ്രഭാസ് മാറ്റിവെച്ചിരുന്നത്. ബാഹുബലിയിലൂടെ ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും നിരവധി ആരാധകരെ നേടിയെടുക്കാന്‍ പ്രഭാസിന് സാധിച്ചിരുന്നു. ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് സഹോയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരറാണി ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബോളിവുഡിലെ തന്റെ ഇഷ്ട നായികയെക്കുറിച്ച് പ്രഭാസ് മനസു തുറന്നിരുന്നു. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തന്ററെ ഇഷ്ട നായിക ശ്രദ്ധയല്ലെന്നും അത് മറ്റൊരാളാണെന്നും പ്രഭാസ് പറഞ്ഞത്.

സിനിമാ പ്രേമികളുടെ ബാഹുബലി

സിനിമാ പ്രേമികളുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നൊരു സിനിമയായിരുന്നു. ബാഹുബലിക്ക് മുന്‍പ് തെലുങ്കിലെ ഒരു സാധാരണ നടന്‍ മാത്രമായിരുന്ന പ്രഭാസ് ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് താരമൂല്യം ഉയര്‍ന്നിരുന്നത്. അഞ്ച് വര്‍ഷത്തോളമായിരുന്നു ബാഹുബലിയ്ക്കായി പ്രഭാസ് സമര്‍പ്പിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം എസ് എസ് രാജമൗലിയുടെ സംവിധാന മികവുകൊണ്ടും പ്രഭാസിന്റെ പ്രകടനംകൊണ്ടും പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭനവമായിരുന്നു സമ്മാനിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ചിത്രം മുന്നേറിയിരുന്നത്.

സഹോ എന്ന ചിത്രം

സഹോ എന്ന ചിത്രം

ബാഹുബലിക്ക് ശേഷം സഹോ എന്ന ബ്രഹ്മാണ്ട ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം 300കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്നാണ് അറിയുന്നത്. ബാഹുബലിയിലെ കഥാപാത്രത്തില്‍ നിന്നും തീര്‍ത്തു വ്യത്യസ്ഥമായൊരു റോളിലാണ് സഹോയില്‍ പ്രഭാസ് എത്തുന്നത്. ചോക്ലേറ്റ് പയ്യനായാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്,ഹിന്ദി തുടങ്ങിയ മൂന്ന് ഭാഷകളിലായി ഒരേസമയം പ്രദര്‍ശനത്തിനെത്തും. പ്രഭാസിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യആകര്‍ഷണമായി മാറുക.

ലാലും പ്രധാന വേഷത്തില്‍

ലാലും പ്രധാന വേഷത്തില്‍

സഹോയില്‍ പ്രഭാസിനൊപ്പം മലയാളികളുടെ സ്വന്തം ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തിടെ ലാല്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഭാസിനും സംവിധായകനുമൊപ്പമുളള ചിത്രം പങ്കുവെച്ചിരുന്നത്. അബുദാബിയാണ് സഹോയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന്. അബുദാബിയില്‍ നടന്ന ചിത്രീകരണത്തിലായിരുന്നു ലാല്‍ ജോയിന്‍ ചെയ്തിരുന്നത്. ലാലിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമുളള താരങ്ങളും പ്രഭാസിന്റെ സഹോയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നായികയായി ശ്രദ്ധ കപൂര്‍

നായികയായി ശ്രദ്ധ കപൂര്‍

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ നായികയായി ആരെത്തുമെന്നത് സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമായിരുന്നു. ഒടുവില്‍ ആകാംക്ഷകള്‍ക്ക് വിരാമിട്ട് അണിയറപ്രവര്‍ത്തകര്‍ തന്നെ നായിക ശ്രദ്ധാ കപൂറാണെന്നുളള വിവരം പുറത്തുവിടുകയായിരുന്നു. പ്രഭാസും ശ്രദ്ധയും ആദ്യമായി ഒന്നിക്കുന്നുവെന്ന വിവരം ഇരുവരുടെയും ആരാധകരില്‍ ഏറെ സന്തോഷമുണ്ടാക്കിയിരുന്നു. സഹോയില്‍ പ്രഭാസിനൊപ്പം തുല്ല്യ പ്രാധാന്യമുളള റോളിലായിരിക്കും ശ്രദ്ധ എത്തുക.

ഇഷ്ടനായിക ശ്രദ്ധയല്ലെന്ന് പ്രഭാസ്

ഇഷ്ടനായിക ശ്രദ്ധയല്ലെന്ന് പ്രഭാസ്

അടുത്തിടെ ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ബോളിവുഡിലെ തന്റെ ഇഷ്ടനായികയെക്കുറിച്ച് പ്രഭാസ് തുറന്നു പറഞ്ഞിരുന്നത്. ദീപിക പദുകോണാണ് തന്റെ ഇഷ്ട നായികയെന്നാണ് പ്രഭാസ് പറഞ്ഞത്. അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു പ്രഭാസ് ഇങ്ങനെ പറഞ്ഞത്. ദീപികയ്‌ക്കൊപ്പം തന്നെ കത്രീനാ കൈഫ്, ആലിയാ ബട്ട് തുടങ്ങിയ താരങ്ങളെയും ഏറെ ഇഷ്ടമാണെന്നും പ്രഭാസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X