»   » കാര്യമൊക്കെ കാര്യം, പറഞ്ഞത് കേട്ടില്ലെങ്കില്‍??? പുതിയ സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്!!!

കാര്യമൊക്കെ കാര്യം, പറഞ്ഞത് കേട്ടില്ലെങ്കില്‍??? പുതിയ സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായി മാറിയ ബാഹുബലി അതിലെ താരങ്ങളേയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാക്കി. നായകന്‍ പ്രഭാസിനാണ്  ബാഹുബലി ഏറ്റവും ഗുണകരമായത്. തെലുങ്കിന് പുറത്തേക്ക് ആരാധകരെ സൃഷ്ടിക്കാന്‍ ബാഹുബലി ചിത്രങ്ങളിലൂടെ പ്രഭാസിന് സാധിച്ചു. 

പ്രഭാസിന്റെ പുതിയ ചിത്രം സാഹോ അണിയറയിലൊരുങ്ങുകയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ സുജിത്ത് എന്ന 26 വയസുകാരനാണ്. സാഹോയുടെ സംവിധായകനോട് പ്രഭാസ് ദേഷ്യപ്പെടുകയുണ്ടായി. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ ചിത്രം സഹോ

ബാഹുബലിക്ക് ശേഷം നാല് വര്‍ഷത്തെ ഇടവേള കളിഞ്ഞ് പ്രഭാസ് അഭിനയിക്കുന്ന സിനിമയാണ് സാഹോ. ബാഹുബലിക്ക് മുമ്പേ പ്രഭാസ് കരാര്‍ ചെയ്ത സിനിമയായിരുന്നു ഇത്. സാഹോയുടെ സംവിധായകന്‍ സുജിത്തിനോടാണ് പ്രഭാസ് ദേഷ്യപ്പെട്ടത്.

പ്രഭാസിനെ പരിചയപ്പെടുന്നു

സാഹോയുടെ സംവിധായകന്‍ സുജിത്തിന്റെ ആദ്യ ചിത്രമായ റണ്‍ രാജ് റണ്ണിന്റെ വിജയാഘോഷത്തിനിടെയായിരുന്നു സുജിത്ത് പ്രഭാസിനെ പരിചയപ്പെടുന്നത്. അവിടെ വച്ചാണ് സാഹോയുടെ കഥാതന്തു പ്രഭാസിനോട് പറയുന്നതും.

തിരക്കഥ പൂര്‍ത്തിയാക്കിയില്ല

സാഹോയുടെ കഥാതന്തു പ്രഭാസുമായി സുജിത്ത് പങ്കുവച്ചപ്പോള്‍ തിരക്കഥ പൂര്‍ത്തിയാക്കാനായിരുന്നു പ്രഭാസിന്റെ നിര്‍ദേശം. എന്നാല്‍ സുജിത്ത് ഇത് കാര്യമായി എടുത്തില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം പ്രഭാസിനെ കണ്ടപ്പോള്‍ തിരക്കഥയുടെ കാര്യം അദ്ദേഹം ചോദിച്ചു. എന്നാല്‍ അത് ഉപേക്ഷിച്ചെന്നായിരുന്നു സുജിത്തിന്റെ മറുപടി.

പ്രഭാസ് ദേഷ്യപ്പെട്ടു

സിനിമ ഉപേക്ഷിച്ചെന്നുള്ള സുജിത്തിന്റെ മറുപടി കേട്ട പ്രഭാസിന് ദേഷ്യം വന്നു. പ്രഭാസ് സുജിത്തിനോട് ദേഷ്യപ്പെട്ടു. സുജിത്തിന്റെ മടിയേക്കുറിച്ചായിരുന്നു പ്രഭാസിന് പറഞ്ഞത്. എത്രയും വേഗം തിരക്കഥയുമായി വന്ന് കാണാനും പ്രഭാസ് സുജിത്തിനോട് ആശ്യപ്പെട്ടു.

എഴുത്ത് ഉപേക്ഷിക്കാന്‍ കാരണം

പ്രഭാസ് ആദ്യം തിരക്കഥ പൂര്‍ത്തിയാക്കാന്‍ സുജിത്തിനോട് ആവശ്യപ്പെട്ടെങ്കിലും വെറുതെ പറഞ്ഞതാകാമെന്നാണ് സുജിത്ത് കരുതിയത്. കാരണം പ്രഭാസ് അന്നേ താരമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ നടക്കില്ല എന്ന മുന്‍വിധിയോട് തിരക്കഥ എഴുത്ത് പാതിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

വീണ്ടും സിനിമയിലേക്ക്

പ്രഭാസിനെ രണ്ടാമതും സന്ദര്‍ശിച്ച ശേഷം വീണ്ടും തിരക്കഥയിലേക്ക് തിരിഞ്ഞു. പകുതി പൂര്‍ത്തിയാക്കി പ്രഭാസിനെ കണ്ടു. തിരക്കഥ വിശദീകരിച്ചു. സിനിമ മുഴുവനായി പറഞ്ഞ് കേള്‍പ്പിച്ചു. വളരെ ആകാംഷയോടെയാണ് പ്രഭാസ് സാഹോയുടെ കഥ കേട്ടുകൊണ്ടിരുന്നത്.

ചിത്രീകരണത്തിന് മുമ്പേ ടീസര്‍

പ്രഭാസിന്റെ പിന്തുണയിലായിരുന്നു തിരക്കഥയില്‍ പുതിയ ചിന്തകള്‍ ഉണ്ടായത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ തന്നെ സിനിമയുടെ ടീസര്‍ സുജിത്ത് പുറത്തിറക്കി. അത് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി. ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ടീസര്‍.

ബാഹുബലി എന്ന പ്രതീക്ഷാ ഭാരം

ബാഹുബലിയുടെ വന്‍ വിജയം പ്രേക്ഷകര്‍ക്ക് സാഹോയെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ 26 വയസുകാരനായ സംവിധായകന് യാതൊരു ടെന്‍ഷനുമില്ല. 2015 ജനുവരിയിലാണ് സാഹോ പ്രഭാസ് കമ്മിറ്റ് ചെയ്യുന്നത്.

English summary
Bahubali hero Prabhas scolded Saaho director Sujeeth because he avoid Prabhas' words. Prabhas' committ the movie Saaho on 2015 January.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam