സാഹോയില്‍ പ്രഭാസിനൊപ്പം ആടിപ്പാടി ശ്രദ്ധ കപൂര്‍! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍
ബാഹുബലി സീരിസിന് ശേഷമുളള പ്രഭാസിന്റെ സാഹോ ലോകമെമ്പാടുമുളള ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് പതിനഞ്ചിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
300 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഒരു സോംഗ് ടീസറായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സൈക്കോ സൈയ്യാന്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറായിരുന്നു പുറത്തുവന്നത്. ഗാനരംഗത്ത് പ്രഭാസും ശ്രദ്ധ കപൂറുമാണ് തിളങ്ങിനില്‍ക്കുന്നത്.

സാഹോയുടെ തെലുങ്ക്, തമിഴ്, ഹിന്ദി ടീസറുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഒരു പാര്‍ട്ടി സോംഗ് കൂടിയാണിത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications