»   » പ്രഭാസ് മമ്മൂട്ടിയെ കുറിച്ച് പറയുന്നത് കേട്ടാല്‍ ലാല്‍ ഫാന്‍സിന് പോലും രോമാഞ്ചമുണ്ടാവും, ആ സംഭവം?

പ്രഭാസ് മമ്മൂട്ടിയെ കുറിച്ച് പറയുന്നത് കേട്ടാല്‍ ലാല്‍ ഫാന്‍സിന് പോലും രോമാഞ്ചമുണ്ടാവും, ആ സംഭവം?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോക സിനിമാ ചരിത്രത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ് പ്രഭാസ്. വളരെ ഷൈ ആയിട്ടുള്ള നടനായ പ്രഭാസ് ഈ ഉയരം ചാടിക്കടന്നത് ആഗ്രഹം കൊണ്ടാണ്. ആ ആഗ്രഹം പ്രഭാസിന് ഉണ്ടായത് എവിടെ നിന്നാണെന്ന് അറിയാമോ..?

മൈക്ക് കിട്ടിയാല്‍ തള്ളുന്നത് മമ്മൂട്ടിയുടെ ശീലം, കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മെഗാസ്റ്റാര്‍.. പുതിയ തള്ളോ..

ഒരു തെലുങ്ക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍, ബാഹുബലി ചിത്രത്തിന് ദേശീയ പുരസ്‌കാരം പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദ്യത്തോട് പ്രതികരിക്കവെയാണ് പ്രഭാസ് ആ സത്യം പറഞ്ഞത്. ഒരു നടനാവാന്‍ ആഗ്രഹിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ദേശീയ പുരസ്‌കാരം വാങ്ങുന്നത് കണ്ടിട്ടാണെന്ന്.. പ്രഭാസിന്റെ വാക്കുകളിലൂടെ...

മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം

1998 ല്‍ മമ്മൂട്ടിയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോക്ടര്‍ ബാബ സാഹിബ് അംബേദ്ക്കര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. അന്ന് ചില പ്രധാന കേന്ദ്രങ്ങളില്‍ മാത്രമേ ഈ ചിത്രത്തിന് പ്രദര്‍ശനം ഉണ്ടായിരുന്നുള്ളൂ..

പ്രഭാസ് ദില്ലിയില്‍ എത്തുന്നത്

1998 ല്‍ അംബേദ്ക്കര്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ പ്രഭാസിന് 19 വയസ്സാണ് പ്രായം. തൊട്ടടുത്ത വര്‍ഷം, ദേശീയ അവാര്‍ഡ് ദാന ചടങ്ങുകള്‍ കാണാന്‍ പ്രഭാസിനും സുഹൃത്തുക്കള്‍ക്കും കുറച്ച് പാസുകള്‍ കിട്ടി. ദില്ലിയില്‍ കറങ്ങാനും അവാര്‍ഡ് ദാന ചടങ്ങുകള്‍ നേരിട്ട് കാണാനും പ്രഭാസ് കൂട്ടുകാരോടൊപ്പം ദില്ലിയിലെത്തി.

മമ്മൂട്ടിയെ ആദ്യമായി കാണുന്നത്

പ്രഭാസ് ആദ്യമായി മമ്മൂട്ടിയെ നേരിട്ട് കാണുന്നത് ആ പുരസ്‌കാര ദാനചടങ്ങില്‍ വച്ചായിരുന്നുവത്രെ. ഒരു നാഷണല്‍ ഹീറോ ഇമേജുമായി തിളങ്ങിയ മമ്മൂട്ടിയില്‍ നിന്ന് ഒരു ഓട്ടോഗ്രാഫ് വാങ്ങണമെന്നും ഒപ്പം നിന്ന് ഫോട്ടോകള്‍ എടുക്കണമെന്നും സിനിമയെ കുറിച്ച് സംശയങ്ങള്‍ ചോദിക്കണമെന്നുമൊക്കെ പ്രഭാസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം പ്രഭാസിന് മമ്മൂട്ടിയുടെ അടുത്ത് പോലും പോകാന്‍ സാധിച്ചില്ലത്രെ.

ആ സദസ്സ്

അന്ന് മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ മമ്മൂട്ടിയെ അവാര്‍ഡ് നല്‍കാന്‍ വേദിയിലേക്ക് വിളിച്ചപ്പോള്‍ പലരും കരുതിയത് വളരെ പ്രായമുള്ള വാര്‍ധക്യം ബാധിച്ച നടനായിരിയ്ക്കും മമ്മൂട്ടി എന്നാണ്. പക്ഷെ യുവത്വം തിളങ്ങി വിളങ്ങുന്ന മമ്മൂട്ടിയെ കണ്ട് സദസ്യര്‍ അമ്പരന്നു. അംബേദ്ക്കറായി അഭിനയിച്ച മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നത് പ്രഭാസ് ഓര്‍മിയ്ക്കുന്നു.

നടനാവണം എന്ന മോഹം

ഒരു നടനായി അറിയപ്പെടണമെന്നും ഒരിക്കല്‍ ലോകമറിയപ്പെടുന്ന കലാകാരനായി തീരണമെന്നുമുള്ള ഒടുങ്ങാത്ത മോഹം തന്നിലുണ്ടാക്കിയത് അന്നത്തെ ആ കാഴ്ചയും മമ്മൂട്ടിയുമാണ് എന്ന് പ്രഭാസ് വെളിപ്പെടുത്തി.

English summary
Prabhas Speaks about Mammootty Magical Appearance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam