For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭാസിന്റെ ആക്ഷന് വേണ്ടി മാത്രം കോടികള്‍! ഒരൊറ്റ രംഗത്തിന് വേണ്ടി തകര്‍ത്ത വാഹനങ്ങള്‍ വേറെയും!

  |

  ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് പ്രഭാസ് വളര്‍ന്നത് ബാഹുബലിയിലൂടെയായിരുന്നു. വിസ്മയ ചിത്രമായി ബാഹുബലി മാറിയപ്പോള്‍ പ്രഭാസിനും വാല്യു കൂടി. അതിനാല്‍ പ്രഭാസ് നായകനാവുന്ന അടുത്ത സിനിമക്ക് വേണ്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

  അച്ഛന് കൊടുത്ത വാക്ക് പാലിച്ച് കലാഭവന്‍ മണിയുടെ മകള്‍! അന്ന് ജാഗ്വാര്‍ കാറ് സമ്മാനം ലഭിച്ചു.. ഇന്നോ?

  സഹോ എന്ന് പേരിട്ടിരിക്കുന്ന സിനിമയും ബിഗ് ബജറ്റില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. പ്രഭാസിന്റെ സിനിമ എന്നതിനപ്പുറം മലയാളത്തില്‍ നിന്നുമൊരു താരം സിനിമയിലുണ്ടെന്നുള്ളതാണ് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി തല്ലിപൊട്ടിച്ച വാഹനങ്ങളുടെ കണക്ക് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. പ്രഭാസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

  സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു നാടിന്റെ വികാരമായി മാറിയത് ചുമ്മാതല്ല! അതിനുള്ള കാരണം ഇങ്ങനെയാണ്!

  സഹോ

  സഹോ

  പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സഹോ. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അബുദാബിയില്‍ നിന്നുമായിരുന്നു ഇപ്പോള്‍ നടക്കുന്നത്. സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. സിനിമയുടെ കഥയെ കുറിച്ചോ മറ്റോ ഇനിയും കൃത്യമായ വിവരം പുറത്ത് വിട്ടിട്ടില്ലെങ്കിലും മികച്ചൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന കാര്യത്തില്‍ സംശമില്ല..

   ത്രില്ലര്‍ സിനിമ..

  ത്രില്ലര്‍ സിനിമ..

  ബാഹുബലിയില്‍ ശക്തമായ രാജാവായി അഭിനയിച്ച പ്രഭാസ് സഹോയില്‍ എത്തുമ്പോള്‍ ചോക്ലേറ്റ് പയ്യനാവുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ലുക്കിലൂടെയായിരുന്നു പ്രഭാസിനെ ചോക്ലേറ്റ് പയ്യനായി കാണിച്ചത്. യുവി ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ യി 300 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മൂന്ന് ഭാഷകളിലുമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ നീല്‍ നിധിന്‍ മുകേഷ്, എവലിന്‍ ശര്‍മ്മ, എന്നിവരും അഭിനയിക്കുന്നുണ്ട്.

   മലയാളത്തില്‍ നിന്നുള്ള താരം

  മലയാളത്തില്‍ നിന്നുള്ള താരം

  സാഹോയില്‍ നിരവധി താരങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നും ഒരു താരം കൂടിയുണ്ട്. നടന്‍ ലാല്‍ ആണ് സഹോയില്‍ പ്രഭാസിനൊപ്പം അഭിനയിക്കുന്നത്. നിലവില്‍ അബുദാബിയില്‍ നിന്നും ചിത്രീകരണം നടക്കുന്ന സിനിമയില്‍ ലാലും ജോയിന്‍ ചെയ്തിരുന്നു. ഷൂട്ടിംഗിനിടെ പ്രഭാസിനൊപ്പവും സംവിധായകനൊപ്പവുമുള്ള ചിത്രം ഫേസ്ബുക്കിലൂടെ ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക് തിരിച്ച് പോന്നതായിട്ടും പറയുന്നു.

   തകര്‍ത്ത വാഹനങ്ങള്‍...

  തകര്‍ത്ത വാഹനങ്ങള്‍...

  പ്രഭാസിന്റെ സിനിമയിലെ ആക്ഷന് വേണ്ടി ചിലവിട്ട തുക കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. അത് മാത്രമല്ല ഒരു സീന്‍ എടുക്കുന്നതിന് വേണ്ടി മാത്രം 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. അബുദാബിയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രഭാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലെ തൊണ്ണൂറ് ശതമാനത്തോളം ആക്ഷന്‍ സീനുകളും യഥാര്‍ത്ഥമാണ്. കംപ്യൂട്ടറിലൂടെ നിര്‍മ്മിക്കുന്ന രംഗങ്ങള്‍ക്ക് പകരം എല്ലാം ഓര്‍ജിനലായി ചിത്രീകരനായിരുന്നു തീരുമാനിച്ചിരുന്നത്.

  കോടികള്‍

  കോടികള്‍

  സാധാരണ സിനിമകളില്‍ 70 ശതമാനം ആനിമേഷനും ബാക്കി ഒര്‍ജിനലും ആക്കുകയാണ് പതിവ്. എന്നാല്‍ ഇതുവരെ ആരും ശ്രമിക്കാത്ത രീതിയില്‍ സാഹോയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ചെയ്യുകയായിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ നിര്‍മ്മിക്കുന്നത് 100 കോടിയിലാണ്. എന്നാല്‍ പ്രഭാസിന്റെ സിനിമയിലെ ആക്ഷന് വേണ്ടി മാത്രം 90 കോടി രൂപയാണ് ചെലവാക്കുന്നത്. പ്രശസ്ത ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സിനാണ് സിനിമയിലെ സംഘട്ടനമൊരുക്കുന്നത്.

  English summary
  Prabhas starrer Saaho spend 90 crore on action sequence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X