പെണ്‍കുട്ടികളെ കാണുമ്പോള്‍ നാണം.. പ്രഭാസ് വിവാഹം കഴിക്കാത്തതിന്റെ കാരണം
ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന് പേരും പ്രശസ്തിയും പണവുമൊക്കെ വന്നതിനൊപ്പം ഗോസിപ്പുകളും കിട്ടിയിരുന്നു. ബാഹുബലി റിലീസ് ആയത് മുതല്‍ പ്രഭാസ് വിവാഹം കഴിക്കുന്നത് ആരെയായിരിക്കും എന്ന തിരച്ചിലിലാണ് ആരാധകര്‍. നടി അനുഷ്‌ക ഷെട്ടിയുമായി ചേര്‍ത്ത് ഒത്തിരി ഗോസിപ്പുകളും പുറത്തുവന്നിരുന്നു.

പ്രഭാസിന് വേണ്ടി വീട്ടുകാര്‍ പെണ്ണന്വേഷണം തുടങ്ങിതായൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ വിവാഹ വാര്‍ത്തകള്‍ കേള്‍ക്കുന്നത് തന്നെ പ്രഭാസിന് കലിയാണത്രെ. തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങള്‍ വലിച്ചിഴയ്ക്കരുത് എന്നാണ് പ്രഭാസ് പറയുന്നത്.
എന്നാലും എന്താവും പ്രഭാസ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യം ആരാധകരില്‍ ശക്തമായി. ഇതിനിടയിലാണ് ഒരു അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞുന്നാള് മുതലേ പെണ്‍കുട്ടികളെ കാണുമ്പോള്‍ തനിക്ക് നാണമാണെന്നും, അപ്പോള്‍ കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നും എന്നും പ്രഭാസ് പറഞ്ഞു.
എന്നാല്‍ ജോലിയില്‍ അത് പ്രതിഫലിക്കാറില്ല എന്നും നടന്‍ പറയുന്നു. നായികമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ ഈ നാണമോ തൃപ്തിക്കുറവോ തോന്നാറില്ല എന്ന് പ്രഭാസ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications