»   »  കൂളാണ്, ഇണക്കമുള്ളയാള്‍, മോഹന്‍ലാല്‍, മമ്മൂട്ടിയെ കുറിച്ച് ബാഹുബലി നായകന്‍ പറഞ്ഞത്

കൂളാണ്, ഇണക്കമുള്ളയാള്‍, മോഹന്‍ലാല്‍, മമ്മൂട്ടിയെ കുറിച്ച് ബാഹുബലി നായകന്‍ പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ബാഹുബലി നായകന്‍ പ്രഭാസ്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് മലയാള സിനിമയെയും ഇഷ്ടതാരങ്ങളെ കുറിച്ചും പ്രഭാസ് വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെ ഒത്തിരി ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രചോദനമാകുന്ന താരങ്ങളാണ് ഇവരൊക്കെയെന്നും പ്രഭാസ് പറയുന്നു.

മോഹന്‍ലാല്‍ സാറിനെ അടുത്തിടെ കണ്ടിരുന്നു. വളരെ കൂളാണ് അദ്ദേഹം. ഇണക്കമുള്ളയാളാണെന്നും പ്രഭാസ് പറഞ്ഞു. കൂടാതെ മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെ കുറിച്ചും പ്രഭാസ് പറഞ്ഞു.

പ്രേമം

മലയാളത്തില്‍ അടുത്തിടെ ഏറ്റവും ആകര്‍ഷിച്ചത് നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രമാണെന്ന് പ്രഭാസ് പറഞ്ഞു.

കേരളത്തെ കുറിച്ച്

ബാഹുബലി ചിത്രീകരണത്തിനായി കേരളത്തില്‍ വന്നതിനെ കുറിച്ചും പ്രഭാസ് പറഞ്ഞു. ഗംഭീരമെന്നെ ആതിരപ്പള്ളിയെ കുറിച്ച് പറയാന്‍ പറ്റൂ. വനയാത്ര തനിക്ക് ഏറെ ഇഷ്ടമാണ്. ചിത്രീകരണത്തിന് ശേഷം തിരികെ പോകുന്ന സമയത്ത് ഒത്തിരി മൃഗങ്ങളെ നേരിട്ട് കാണാനായി എന്നും പ്രഭാസ് പറഞ്ഞു

ബാഹുബലി രണ്ടാം ഭാഗം

ബാഹുബലി രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മുംബൈയിലെ മാമി ഫെസ്റ്റിവലില്‍ വച്ചാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

റിലീസ്

അടുത്ത വര്‍ഷം ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യേകളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുക എന്ന് മുമ്പ് സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു.

English summary
Prabhas talks about Mohanlal and Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam