»   » ബാഹുബലി വേഷം മാറ്റിയ പ്രഭാസ് മറ്റൊരു അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു !!!

ബാഹുബലി വേഷം മാറ്റിയ പ്രഭാസ് മറ്റൊരു അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു !!!

Posted By:
Subscribe to Filmibeat Malayalam

തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ജീവിതത്തിലെ വന്‍ വിജയമായിരുന്നു ബാഹുബലി. അതിനായി താരം ചെയ്തിരുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലം സിനിമയിലുടെ തന്നെ ലഭിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ മാസം പുറത്തിറങ്ങാന്‍ പോവുകയാണ്. എന്നാല്‍ അതിനിടയില്‍ നടന്‍ പ്രഭാസ് മറ്റൊരു അരങ്ങേറ്റത്തിന് തയ്യാറാവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

പ്രഭാസ് ബോളിവുഡിലേക്ക് ?

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടുകളിലാണ് പ്രഭാസിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്തകളുള്ളത്. മുംബൈയില്‍ നിന്നുള്ള സിനിമ നിര്‍മ്മാതാവുമായി പ്രഭാസ് സംസാരിച്ചിരിക്കുകയാണ്. മാത്രമല്ല അടുത്ത് തന്നെ ബോളിവുഡില്‍ വിസ്്മയമായി മാറിയ പ്രഭാസിനെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രഭാസിന്റെ അരങ്ങേറ്റം ധൂം 4 വിലാണോ ?

പ്രഭാസിന്റെ ബോളിവുഡിലെ അരങ്ങേറ്റം ധൂം 4 ലാണെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തു വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വെറും ഗോസിപ്പുകളാണെന്ന് താരം തന്നെ പ്രതികരിച്ചിരിക്കുകയാണ്.

ഒരിക്കലും ഹിന്ദി സിനിമ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല

താരത്തിന് ബോളിവുഡില്‍ നിന്നും നല്ല പല ഓഫറുകളും വന്നിരുന്നു. എന്നാല്‍ സ്വന്തം നിര്‍മ്മിക്കുന്ന രണ്ടു സിനിമകള്‍ ബാക്കിയുള്ളതിനാല്‍ മറ്റ് സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പ്രഭാസ് സൂചിപ്പിച്ചു.

ബാഹുബലിയുടെ പ്രോമോഷനുമായി പ്രഭാസ് മുംബൈയില്‍

ഏപ്രില്‍ 28 ന് തിയറ്ററുകളിലേക്കെത്തുന്ന ബാഹുബലി 2 വിന്റെ പ്രചാരണത്തിനായി താരം ഇപ്പോള്‍ മുംബൈയയിലാണ് ഉള്ളത്.

പ്രഭാസിന്റെ സമര്‍പ്പണത്തില്‍ ആകൃഷ്ടരായി നിര്‍മ്മാതാക്കള്‍

ബാഹുബലിക്കായി പ്രഭാസിന്റെ സമര്‍പ്പണവും ത്യാഗവും മറ്റ് സിനിമാ നിര്‍മ്മാതാക്കളെ ആകര്‍ഷിച്ചിരിക്കുകയാണ്. അത്തരത്തില്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലും താരത്തിനെക്കുറിച്ച് സംസാര വിഷയമാക്കിയിരിക്കുകയാണ്.

ബാഹുബലിക്കായി മാറ്റി വച്ചത് വര്‍ഷങ്ങള്‍

ബാഹുബലിയുടെ നിര്‍മ്മാണത്തിനായി പ്രഭാസ് മാറ്റിവെച്ചത് ഒന്നും രണ്ടുമല്ല നീണ്ട ഏഴു വര്‍ഷങ്ങളായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കവെയാണ് തന്റെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തെക്കുറിച്ച് പ്രഭാസ് വെളിപ്പെടുത്തിയത്. നാലു വര്‍ഷം മുഴുവന്‍ ബാഹുബലിയുടെ നിര്‍മ്മാണത്തിനും സിനിമയുടെ ഒരുക്കങ്ങള്‍ക്കായി അങ്ങനെ ഏഴു വര്‍ഷമാണ് താരം മാറ്റി വെച്ചത്.

English summary
Reportedly Prabhas might be seen in a Bollywood film soon. Check out all the details.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam