»   » ബാഹുബലി ചിത്രീകരണത്തിനിടെ പ്രഭാസിന് അപകടം പറ്റിയതെങ്ങനെ? രാജമൗലി ഇത് എന്തുക്കൊണ്ട് മറച്ചുവെച്ചു?

ബാഹുബലി ചിത്രീകരണത്തിനിടെ പ്രഭാസിന് അപകടം പറ്റിയതെങ്ങനെ? രാജമൗലി ഇത് എന്തുക്കൊണ്ട് മറച്ചുവെച്ചു?

Posted By: AkhilaKS
Subscribe to Filmibeat Malayalam


എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി വമ്പന്‍ഹിറ്റായി മാറിയപ്പോള്‍, ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിലും ചലച്ചിത്ര ലോകത്തുമായി നിരവധി ചര്‍ച്ചകളും ഇതിനോടകം നടന്നു.

ബാഹുബലി എന്ന ചിത്രം വെള്ളിത്തിരയില്‍ രണ്ടരമണിക്കൂര്‍ കൊണ്ട് നമ്മള്‍ കണ്ടിറങ്ങുമ്പോള്‍, ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച നായകനും മറ്റ് പ്രവര്‍ത്തകരും മൂന്ന് വര്‍ഷത്തോളം ഇതിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവരാണ്.

prabhas

ബാഹുബലിയുടെ ചിത്രീകരണത്തിനിടെ നായകന്‍ പ്രഭാസിന് അപകടം പറ്റിയെന്നും, സര്‍ജറി ചെയ്യേണ്ടി വന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ അതിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുന്നു. ചിത്രീകരണത്തിനിടെ പ്രഭാസിന് അപകടം സംഭവിച്ച രംഗത്തിന്റെ ചിത്രം സംവിധായകന്‍ രാജമൗലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ചിത്രത്തില്‍ കാണുന്ന ഇത്രയും അപകടകരമായ രംഗം ചിത്രീകരിക്കുന്നതിനിടയിലാണത്രേ നായകന് അപകടം സംഭവിച്ചതെന്നും രാജമൗലി പറയുന്നു.

The whole unit went into a thunderous applause when Prabhas did this shot. And this was right after his shoulder surgery.

Posted by SS Rajamouli on Wednesday, September 9, 2015
English summary
baahubali is Indian bilingual epic historical fiction film directed by S. S. Rajamouli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam