പ്ലീസ്... കല്യാണം കഴിക്കൂ, അനുഷ്‌ക കല്യാണം കഴിച്ചാലേ തനിക്കും രക്ഷയുള്ളൂ എന്ന് പ്രഭാസ്
ബാഹുബലി ചിത്രത്തിനൊപ്പം വന്ന പേരിനും പ്രശസ്തിയ്ക്കുമൊപ്പം നായകന്‍ പ്രഭാിനു നായിക അുഷ്‌ക ഷെട്ടിയ്ക്കും മറ്റൊരു ഖ്യാതി കൂടെയുണ്ടായിരുന്നു. അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു നിന്നു.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ കേട്ട് ഇരുവരു മടുത്തു. ഞങ്ങളിലൊരാള്‍ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിച്ചാലേ ഇനി രക്ഷയുള്ളൂ എന്നാണ് പ്രഭാസ് പറയുന്നത്. പുതിയ ചിത്രമായ സാഹോയുടെ പ്രമോഷനുമായി ബന്ധഘപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അനുഷ്‌കയുമൊന്നിച്ചുള്ള കിംവദന്തികളെ കുറിച്ച് പ്രഭാസ് മനസ്സ് തുറന്നത്.

അടുത്ത പ്രാവശ്യം അനുഷ്‌കയെ കണ്ടാല്‍ എനിക്കൊരു അപേക്ഷയായി പറയാനുണ്ട്, കഴിയുന്നതും വേഗം ഒരാളെ വിവാഹം ചെയ്യാന്‍. എങ്കില്‍ മാത്രമേ ഞങ്ങളെ കുറിച്ചുള്ള ഈ കിംവദന്തി അവസാനിക്കുകയുള്ളൂ. എനിക്ക് മനസ്സിലാവുന്നില്ല, ഇനി ശരിക്കും ഞങ്ങള്‍ ഇഷ്ടത്തിലാണെങ്കില്‍ തന്നെ അത് മറച്ചുവയ്‌ക്കേണ്ട കാര്യമെന്താണ്. അത് ജനങ്ങള്‍ അറിയുക തന്നെ ചെയ്യും- പ്രഭാസ് വ്യക്തമാക്കി.
ആഗസ്റ്റ് 30 നാണ് പ്രഭാസിന്റെ സാഹോ തിയേറ്ററിലെത്തുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയിരിയ്ക്കുന്ന സിനിമ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഒരേ ദിവസം തന്നെ റിലീസ് ചെയ്യും. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ആദ്യ ചിത്രമാണ് സാഹോ. തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡിയാണ് റിലീസിനൊരുങ്ങുന്ന അനുഷ്‌ക ഷെട്ടി ചിത്രം.


Click it and Unblock the Notifications