»   » ബാഹുബലിയെ മീശയും താടിയുമില്ലാതെ സങ്കല്‍പിച്ചു നോക്കു! വൈറലായി പ്രഭാസിന്റെ പുതിയ ലുക്ക്!!!

ബാഹുബലിയെ മീശയും താടിയുമില്ലാതെ സങ്കല്‍പിച്ചു നോക്കു! വൈറലായി പ്രഭാസിന്റെ പുതിയ ലുക്ക്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രഭാസിനെ കരിയറിലെ വലിയ വിജയമായിരുന്നു ബാഹുബലി. ചിത്രത്തിലെ കഥാപാത്രമായ ബാഹുബലി ശക്തനായ രാജാവാണ്. അദ്ദേഹത്തിന്റെ രൂപം സ്റ്റൈയില്‍ എല്ലാം പ്രേക്ഷകരെ സ്വാധീനിച്ചവയാണ്.

വലിയ പ്രതീക്ഷകളുമായി സിനിമ കാണാന്‍ വരരുത്! ലാലേട്ടന്റെ സിനിമയെക്കുറിച്ച് ലാല്‍ ജോസ് പറയുന്നു!!

ആ ഒരു പ്രതീതി തന്നെയാണ് പ്രഭാസിനും എല്ലാവരും കൊടുത്തിരിക്കുന്നത്. എന്നാല്‍ ബാഹുബലി രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയതിന് ശേഷം മറ്റ് സിനിമകളുടെ തിരക്കുകളിലാണ് പ്രഭാസ്. അതിനിടെ തന്റെ പുതിയ ലുക്ക് പ്രഭാസ് പുറത്ത് വിട്ടിരിക്കുകയാണ്.

മീശയില്ലാത്ത ബാഹുബലി

പ്രഭാസിന് ഇന്ത്യയിലെ മികച്ച താരമായി വളര്‍ത്തിയത് ബാഹുബലിയിലുടെയായിരുന്നു. ബാഹുബലിയുടെ കരുത്ത് പ്രഭാസിന്റെ ലുക്കിലുടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ മീശയില്ലാത്ത ബാഹുബലിയെ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.

പ്രഭാസിന്റെ പുതിയ ലുക്ക്

പുതിയ സിനിമയുടെ തിരക്കുകളിലാണ് പ്രഭാസ്. അതിനിടെ താരത്തിന്റ പുതിയ ലുക്ക് വൈറലായിരിക്കുകയാണ്. മീശയും താടിയുമില്ലാതെ ഇരിക്കുന്ന പ്രഭാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുന്നത്.

ചിത്രം പങ്കുവെച്ച് പ്രഭാസ്

പ്രഭാസ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയാണ് പുതിയ ലുക്ക് പുറത്ത് വിട്ടത്. മീശയും താടിയുമില്ലാതെ ക്ലീന്‍ ഷേവ് ചെയ്ത്, തൊപ്പിയും കൂളിംഗ് ഗ്ലാസും വെച്ചിരിക്കുന്ന ചിത്രമാണ്.

സിനിമയുടെ തിരക്കുകള്‍

ബാഹുബലിക്ക് വേണ്ടി വര്‍ഷങ്ങള്‍ ചിലവഴിച്ചതിന് ശേഷമാണ് പ്രഭാസ് പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. സാഹോ എന്ന തെലുങ്കു സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പ്രഭാസിപ്പോള്‍.

Prabhas' new look (swipe left) #withoutbeard #hollydays #usa #prabhas

A post shared by Prabhas Raju Uppalapati (@prabhas_raju) on Jun 7, 2017 at 10:48am PDT

English summary
Prabhas's New Look Goes Viral On Internet!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam