പ്രഭു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു

By Staff

മലയാള സിനിമയോടും താരങ്ങളോടും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് തമിഴ് നടനായ പ്രഭു. കാലാപാനി, മലയാളി മാമന് വണക്കം, വാര്‍ ആന്‍റ് ലൗ, കണ്ണിനും കണ്ണാടിയ്ക്കും തുടങ്ങി അഭിനയിച്ച മലയാളചിത്രങ്ങളിലെ വേഷങ്ങളെല്ലാം പ്രഭുവിന് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

ഒരിടവേളയ്ക്കുശേഷം വീണ്ടും പ്രഭൂ മലയാളത്തിലെത്തുകയാണ്. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന 'പന്പ" എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്.

തമിഴിലെയും ഹിന്ദിയിലെയും മറ്റ് ചില പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ നായകനും നായികയും പുതുമുഖങ്ങളാണ് എന്നാണ് സൂചന.

സ്റ്റോപ് വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്പ. ചിത്രത്തിന്‍റെ രചനയും സാജന്‍ തന്നെ നിര്‍വഹിക്കുന്നു.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഷിക്കു വേണ്ടി കര്‍ണന്‍, ഷാജി കൈലാസിന് വേണ്ടി എം ജി റോഡ് എന്നീ തിരക്കഥകളും പന്പയോടൊപ്പം തന്നെ എ കെ സാജന്‍ എഴുതുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X