മുംബൈയില്‍ താമസിക്കാനിടമില്ലാതെ പ്രഭുദേവ !
തെന്നിന്ത്യയിലെ വമ്പന്‍ താരവും ബോളിവുഡിലെ സൂപ്പര്‍ സംവിധായകനുമായ പ്രഭുദേവയ്ക്ക് മുംബൈയില്‍ താമസിക്കാന്‍ ഇടമില്ല. കേള്‍ക്കുമ്പോള്‍ അതിശം തോന്നാമെങ്കിലും സംഭവം സത്യമാണ്. മുംബൈയില്‍ നല്ലൊരു താമസസ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പ്രഭുദേവ.
നടി ശ്രീദേവിയുടെ ബംഗ്ലാവിലുണ്ടായ തീപ്പിടുത്തമാണ് പ്രഭുദേവയെ പെട്ടെന്ന് മുംബൈയില്‍ വീടില്ലാത്തവനാക്കി മാറ്റിയത്. ബോളിവുഡിലെജോലികളുമായി ബന്ധപ്പെട്ട് മുംബൈയില്‍ താമസിക്കേണ്ടിവന്നപ്പോള്‍ പ്രഭുദേവ ശ്രീദേവിയുടെ അന്ധേരിയിലുള്ള ഫഌറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു.

ഇതിനിടെയൊണ് കുറച്ചുനാള്‍ മുമ്പ് ശ്രീദേവിയുടെ വീട്ടില്‍ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ശ്രീയുടെ വീടിന് കാര്യമായ കേടുപാടുകളുണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ശ്രീദേവിയ്ക്കും കുടുംബത്തിനും മാറിത്താമസിക്കേണ്ടിവന്നു. ശ്രീദേവിയും കുടുംബവും നല്ലൊരു താമസസ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണെന്ന് അറിഞ്ഞപ്പോഴാണ് താന്‍ താമസിക്കുന്ന ഫഌറ്റ് തിരിച്ചേല്‍പ്പിക്കാന്‍ പ്രഭുദേവ തയ്യാറായത്.
ഫഌറ്റ് തിരിച്ചുനല്‍കിക്കഴിഞ്ഞ പ്രഭുദേവയ്ക്ക് ഇതുവരെ മികച്ചൊരുതാമസസ്ഥലം നഗരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ. കഴിഞ്ഞ കുറച്ചുനാളുകലായി ചെന്നൈയിലും മൈസൂരിലുമായി പ്രഭുദേവ യാത്രയിലുമായിരുന്നു. അങ്ങനെ സമയം പോവുകയും ചെയ്തു. ഇപ്പോള്‍ പ്രഭുദേവ തിരിച്ചെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിനായി മുംബൈയിലൊരു താമസസ്ഥലം കണ്ടെത്താന്‍ നടന്മാരായ ചില സുഹൃത്തുക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











