പെണ്ണുങ്ങളാരും ശരിയല്ലെന്ന് പ്രഭുദേവ

By Lakshmi

പ്രണയത്തിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തില്‍ അടുത്തകാലത്ത് പ്രഭുദേവയോളം വിവാദങ്ങളില്‍ അകപ്പെട്ടുപോയ തെന്നിന്ത്യന്‍ താരങ്ങള്‍ മറ്റാരുമുണ്ടാകില്ല. നയന്‍താരയുമായി പ്രണയത്തിലായ പ്രഭുദേവ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതും, ഇതിനെതിരെ ഭാര്യ രംഗത്തുവന്നതുമൊന്നും ആരും മറന്നുകാണാനിടയില്ല. ഈ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ ചില സംഘനടകള്‍ വരെ പ്രഭുദേവയ്ക്കും നയന്‍താരയ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ എല്ലാം പഴങ്കഥയെന്ന് പറയാമെങ്കിലും കുറച്ചാനാള്‍ പ്രണയവും വിവാദവുമെല്ലാമായി പ്രഭുദേവ ആകെ ചുറ്റിപ്പോയിരുന്നു.

ഇപ്പോള്‍ പ്രഭുദേവയ്ക്ക് പെണ്ണുങ്ങളെക്കുറിച്ച് ചോദിയ്ക്കുന്നതുതന്നെ ഇഷ്ടമല്ല. പെണ്ണുങ്ങളൊന്നും ശരിയല്ലെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. നയന്‍താരയ്ക്ക് ശേഷവും പല നടിമാരുടെയും പേരുകള്‍ പ്രഭുദേവയുടെ പേരിനൊപ്പം പറഞ്ഞുകേട്ടിട്ടുണ്ട്. തെന്നിന്ത്യയിലും ബോൡവുഡിലും പ്രഭുദേവ നായകനായ ഗോപിസ്സുകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ പ്രഭുദേവ പറയുന്നത് ഇപ്പോള്‍ തനിയ്ക്ക് ഒരു സ്ത്രീയുമായും ബന്ധമില്ലെന്നാണ്.

prabhudeva

നയന്‍താരയുമായുള്ള പ്രണയം പൊളിഞ്ഞതില്‍പ്പിന്നെ താരം കടുത്ത ഏകാന്തതയില്‍ ജീവിയ്ക്കുകയാണത്രേ. രണ്ട് വര്‍ഷമായി പെണ്ണുങ്ങളാരുമായും എനിയ്ക്ക് ബന്ധമില്ല, ഞാന്‍ ഏകാന്ത ജീവിതം നയിയ്ക്കുുകയാണ്. ഇപ്പോള്‍ എനിയ്ക്ക് ഏറെ തിരക്കുകളുണ്ട്. ഇതിനിടെ പ്രണയത്തിനായി സമയമില്ല. മാത്രവുമല്ല പ്രായമിപ്പോള്‍ ഏറെയായി, അധികം വൈകാതെ എന്റെ ആണ്‍മക്കള്‍ വിവാഹിതരാവും- പ്രഭുദേവ പറയുന്നു.

സംവിധായകനും നടനുമായതുകൊണ്ടുതന്നെ തനിയ്ക്ക് സ്ത്രീകളുമായി നിരന്തരം ബന്ധപ്പെടേണ്ടിവരുമെന്നും പലരും ചാന്‍സ് ചോദിച്ചും മറ്റും എത്താറുണ്ടെന്നും പ്രഭുദേവ പറയുന്നു. പക്ഷേ ഇതിനെയൊന്നും പ്രണയബന്ധമായി കരുതേണ്ടതില്ലെന്നും താരം വ്യക്ത്മാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X