നയന്‍താര കയ്യില്‍ നിന്നും പ്രഭുദേവയെ മായ്ച്ചിട്ടില്ല
പ്രഭുദേവയുമായി അഗാത പ്രണയമുള്ള സമയത്താണ് നയന്‍താര തന്റെ പ്രണയത്തിന്റെ സിംപലായി കൈയ്യില്‍ കാമുകന്റെ പേര് പച്ച കുത്തിയത്. വിവാഹം വരെ എത്തിയ ആ പ്രണയം പൊട്ടിയപ്പോള്‍ നയന്‍താരയ്ക്ക് ആകെ താളം തെറ്റി. ഇപ്പോള്‍ ആഘാതങ്ങളിന്‍ നിന്നെല്ലാം എഴുന്നേറ്റ് സിനിമയില്‍ സജീവമാകുകയാണ് നടി.
തിരിച്ചുവരവില്‍ പല ചിത്രങ്ങളിലും ഈ ടാറ്റു സംസാരവിഷയമായി. അതുകൊണ്ട് തന്നെ നയന്‍ തന്റെ ഇടത് കൈകത്തണ്ടയില്‍ കുത്തിയ പ്രഭുദേവയുടെ പേര് മായ്ച്ചു കളയാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ താരം ആ ടാറ്റു കയ്യില്‍ നിന്നും മായ്ച്ചിട്ടില്ല. കഴിഞ്ഞ ദിവസം 'അമര കാവ്യം' എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിന് വന്നപ്പോഴും താരത്തിന്റെ കൈയ്യില്‍ പ്രഭുവിന്റെ പേരുണ്ടായിരുന്നു.

നയന്‍താര പ്രഭുദേവയെ മായ്ച്ചിട്ടില്ല
പ്രഭുദേവയോടുള്ള പ്രണയത്തിന്റെ ആഴവും പരപ്പും എടുത്തുകാട്ടാന്‍ വേണ്ടിയാണോ എന്തോ പ്രണയകാലത്ത് നയന്‍ കാമുകന്റെ പേര് കൈയ്ത്തണ്ടയില്‍ പച്ചകുത്തിയിരുന്നു.

നയന്‍താര പ്രഭുദേവയെ മായ്ച്ചിട്ടില്ല
പ്രണയം മറന്ന് അതെ ചൊല്ലിയുള്ള വിവാദങ്ങളില്‍ നിന്നും മാറി നയന്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. അതിനിടയില്‍ പഴയ പ്രണയത്തിന്റെ ഓര്‍മകളൊന്നും താരം ആഗ്രഹിക്കുന്നില്ല. പക്ഷെ ഇപ്പോഴും കയ്യില്‍ പൂര്‍വ്വകാമുകന്റെ പേരിന് 'ഗ്രീന്‍ സിഗ്നല്‍' തന്നെ

നയന്‍താര പ്രഭുദേവയെ മായ്ച്ചിട്ടില്ല
ചിമ്പുവുമായുള്ള പ്രണയം ഒരു ചുംബനത്തിലൂടെ തകര്‍ന്നപ്പോഴാണ് നയന്‍ പ്രഭുദേവയുമായി അടുക്കുന്നത്. ഇപ്പോള്‍ 'ഇത് നമ്മ ആള്' എന്ന ചിത്രത്തിലും നയനും ചിമ്പുവും വീണ്ടും ഒന്നിക്കുകയാണ്.

നയന്‍താര പ്രഭുദേവയെ മായ്ച്ചിട്ടില്ല
ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വരാന്‍വേണ്ടി നയന്‍താരയെ ആദ്യം കുറച്ച് നിര്‍ബന്ധിക്കേണ്ടി വന്നെങ്കിലും ഷൂട്ടിങ് തുടങ്ങിയപ്പോള്‍ പിണക്കത്തിന്റെ ഒരു തരി പോലും താരം കാണിച്ചില്ലെന്ന് മാത്രമല്ല, സിനിമയ്ക്കപ്പുറത്തേക്ക് ആ ബന്ധം വീണ്ടും പൊടി തട്ടി. തൃഷയുടെ പിറന്നാളാഘോഷത്തിനും മറ്റും ഇരുവരും ഒന്നിച്ചെത്തിയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇടം നേടിയിരുന്നു.

നയന്‍താര പ്രഭുദേവയെ മായ്ച്ചിട്ടില്ല
ഒരു ചെറിയ കാര്യം കിട്ടിയാല്‍ പറഞ്ഞു വലുതാക്കാന്‍ കാത്തിരിക്കുന്ന പാപ്പരസികള്‍ ഇനിയും നയന്‍, പ്രഭുവിനെ മായിച്ചിട്ടിവല്ലെന്ന് കണ്ടെത്തിയ് ഒരു സിനിമയുടെ മ്യൂസിക് ലോഞ്ചിനെത്തിയപ്പോഴാണ്. നയന്‍താരയ്‌ക്കൊപ്പം തൃഷയും വേഷമിടുന്ന അമര കാവ്യത്തില്‍ ആര്യയാണ് നായകന്‍. ആര്യയ്‌ക്കൊപ്പവും നയന്‍സ് ഗോസിപ്പില്‍ നിറഞ്ഞിരുന്നു.


Click it and Unblock the Notifications











