»   »  മെഗാസ്റ്റാറിനെ ഡാന്‍സ് പഠിപ്പിക്കാന്‍ പ്രഭു ദേവ !!

മെഗാസ്റ്റാറിനെ ഡാന്‍സ് പഠിപ്പിക്കാന്‍ പ്രഭു ദേവ !!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യയിലെ മൈക്കിള്‍ ജാക്‌സണ്‍ എന്നാണ് പ്രഭു ദേവ അറിയപ്പെടുന്നത്. ഡാന്‍സിനൊപ്പം അഭിനേതാവും സംവിധായകനുമായ പ്രഭുദേവ ഇപ്പോള്‍ ഹിന്ദി വിട്ട് തെന്നിന്ത്യയിലേക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ്. സംവിധാനത്തിന് വിശ്രമം നല്‍കി ഇനി അല്‍പം ഡാന്‍സും അഭിനയവുമൊക്കെ ആകാം എന്നാണ് നടന്റെ തീരുമാനം.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ദേവി (എല്‍) എന്ന ദ്വിഭാഷ ചിത്രത്തിലാണ് ഇപ്പോള്‍ പ്രഭുദേവ അഭിനയിക്കുന്നത്. അതിനൊപ്പം തെലുങ്കിലെ മെഗാസ്റ്റാറന്റെ കൊറിയോഗ്രാഫറായും പ്രഭുദേവ എത്തുന്നു. അതെ, മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 150ാം ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുന്നത് പ്രഭുദേവയാണ്.

കത്തിയുടെ റീമേക്കിന് വേണ്ടി

തമിഴില്‍ മികച്ച വിജയം നേടിയ, വിജയ് ചിത്രമായ കത്തിയുടെ തെലുങ്ക് റീമേക്കാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 150 ആം ചിത്രം എന്ന എണ്ണം തികയ്ക്കുന്നത്. ഈ ചിത്രത്തിലാണ് പ്രഭുദേവ നടന്റെ കൊറിയോഗ്രാഫര്‍ ആയി എത്തുന്നത്

പ്രഭുദേവ അങ്ങോട്ട് ആവശ്യപ്പെട്ടു

അടുത്തിടെ ഒരു പൊതു ചടങ്ങില്‍ വച്ച് പ്രഭുദേവയും ചിരഞ്ജീവിയും പരസ്പരം കണ്ടുമുട്ടിയിരുന്നു. അടുത്ത ചിത്രത്തില്‍ താന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കട്ടെ എന്ന് പ്രഭു ചിരഞ്ജീവിയോട് ചോദിച്ചു. വേണ്ട എന്ന് മെഗാസ്റ്റാര്‍ പറഞ്ഞില്ല.

പ്രഭു ദേവയും ചിരഞ്ജീവിയും തമ്മിലുള്ള സൗഹൃദം

തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടാണ് ചിരഞ്ജീവിയും പ്രഭുദേവയും. 2007 ല്‍ ചിരഞ്ജീവിയെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത സണ്ടക്കാരട സിന്ദാബാദ് എന്ന ചിത്രം മികച്ച വിജയം നേടി. ആജ് ക ഗോണ്ട രാജ് എന്ന ഹിന്ദി ചിത്രത്തിലും ചിരഞ്ജീവിയ്ക്ക് വേണ്ടി പ്രഭുദേവ കൊറിയോഗ്രാഫറായി വന്നിട്ടുണ്ട്.

കത്തിയുടെ റീമേക്കിനെ കുറിച്ച്

വിവി വിനായകനാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്നു. തമിഴില്‍ എ ആര്‍ മുരുഗോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സമാന്തയായിരുന്നു നായിക.

English summary
Prabhu Dheva, who is considered as one of the best dancers in the country, will choreograph for Chiranjeevi’s 150th film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam