കാലാപാനിയ്ക്ക് ശേഷം മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിയ്ക്കുന്നു
1996 ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രം കഴിഞ്ഞ്, 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് നടന്‍ പ്രഭുവും മോഹന്‍ലാലും ഒന്നിയ്ക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും പ്രഭുവും ഒന്നിച്ചെത്തുന്നത്.
ടൈറ്റില്‍ റോളായ പുലിമുരുകനായി എത്തുന്നത് മോഹന്‍ലാലാണ്. മറ്റൊരു പ്രധാന കതാപാത്രമായി പ്രഭുവും എത്തും. ലാല്‍ ചിത്രത്തില്‍ പൂര്‍ണമായും മറ്റൊരു ഗെറ്റപ്പിലായിരിക്കും. മെയില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സംബന്ധമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിന്നും, ഉദയകൃഷ്ണ സ്വതന്ത്ര്യ തിരക്കഥാകൃത്തായി മാറുന്നു എന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. മമ്മൂട്ടി നായകനായ ഹിറ്റ്‌ലര്‍ മുതല്‍ ഏകദേശം 35 ല്‍ അധികം ചിത്രങ്ങള്‍ക്ക് ഒരുമിച്ച് തിരക്കഥയെഴുതിയതിന് ശേഷമാണ് ഈ വേര്‍പിരിയല്‍. അതേ സമയം തങ്ങള്‍ വേര്‍പിരിഞ്ഞതായി കണക്കാക്കേണ്ടതില്ലെന്ന് ഉദയകൃഷ്ണ പറഞ്ഞു.
കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി പ്രഭു എത്തി.


Click it and Unblock the Notifications











