മമ്മൂട്ടിയുടെ നായിക ഇനി മോഹന്‍ലാലിനൊപ്പമോ? മാമാങ്കത്തിലെ പ്രാചി തെഹ്ലാന്‍ റാമില്‍? ചിത്രം വൈറല്‍!

മാമാങ്കമെന്ന ചിത്രം കണ്ടവരാരും പ്രാചി തെഹ്ലാനെ മറക്കാനിടയില്ല. ശക്തമായ കഥാപാത്രവുമായെത്തിയ ഈ താരത്തെ മലയാളികള്‍ ഇതിനകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞതാണ്. മാമാങ്കത്തിന് ശേഷമുള്ള പ്രാചിയുടെ സിനിമ ഏതാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രാചി പങ്കുവെച്ച ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് മോഹന്‍ലാലിന്റെ പുതിയ സിനിമയായ റാമില്‍ നായികയായെത്തുന്നത് പ്രാചിയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന റാമിലേക്ക് മോഹന്‍ലാല്‍ തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ചും പ്രാചി കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകും. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞുവെന്ന് പ്രാചി പറയുന്നു.

Prachi Tehlan

മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ പേര് റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി...ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണെന്നും താരം കുറിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X