മോഹന്‍ലാലിനൊപ്പം പ്രാചി തെഹ്ലാന്‍! റാമില്‍ പോലീസ് വേഷത്തില്‍ താരമെത്തുന്നു?
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന റാമിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ആക്ഷന്‍ ത്രില്ലറിലേക്ക് പ്രാചി തെഹ്ലാനും എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തൃഷ, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ചന്തുനാഥ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. അടുത്തിടെയായിരുന്നു രാമിന്റെ സെറ്റിലേക്ക് പ്രാചിയെത്തിയത്. പോലീസ് ഓഫീസറായി താരവും റാമില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തിയത്.
മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് റാമില്‍ പ്രാചി യും അഭിനയിക്കുന്നുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. റാമിലേക്ക് മോഹന്‍ലാല്‍ തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ചും പ്രാചി കുറിച്ചിരുന്നു. ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകും. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞുവെന്ന് പ്രാചി കുറിച്ചിരുന്നു.

മാമാങ്കം താന്‍ കണ്ടിരുന്നുവെന്നും റാം എന്ന പുതിയ സിനിമയിലേക്ക് തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂവെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് റാമില്‍ താരവും എത്തുന്നുണ്ടെന്നുള്ള വിവരം പുറത്തുവന്നത്.


Click it and Unblock the Notifications











