ചന്ദ്രോത്ത് പണിക്കര്‍ക്ക് ജന്മദിനാശംസ നേര്‍ന്ന് മാമാങ്കം നായിക! വൈറലായി പോസ്റ്റ്‌

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ തിളങ്ങിയിരുന്നു. മസിലളിയന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. കൂട്ടത്തില്‍ മാമാങ്കം നായിക പ്രാചി ടെഹ്‌ലന്റെതായി വന്ന ആശംസ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

prachi tehlan-unni mukundan

ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് നടന് ആശംസകള്‍ നേര്‍ന്ന് പ്രാചി എത്തിയിരുന്നത്.

പ്രാചി ടെഹ്ലന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ:

ചന്ദ്രോത്ത് പണിക്കര്‍ ! വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്‌നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്‌നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്‌നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.

കാലമവരെ ചാവേറുകളായി വാഴ്ത്തി. ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി.
മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി. ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിക്ക്, ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക് പിറന്നാളാശംസകള്‍.

മാമാങ്കത്തില്‍ മമ്മൂട്ടിയുടെ മൂന്ന് നായികമാരില്‍ ഒരാളാണ് പ്രാചി ടെഹ്ലാന്‍. അനു സിത്താര,കനിഹ തുടങ്ങിടയവരാണ് മറ്റ് നായികമാര്‍. അതേസമയം പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മാമാങ്കം നിലവില്‍ അവസാന ഘട്ടത്തിലാണുളളത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X